എച്ച്എസ് ട്രസ്റ്റില്‍ നിന്ന് അന്യായമായി പിരിച്ചുവിട്ടെന്ന പരാതിയില്‍ തൊഴില്‍ ട്രൈബ്യൂണല്‍ 85000 പൗണ്ട് നഷ്ടപരിഹാരം അനുവദിച്ചു. കൗണ്ടി ഡര്‍ഹാം ആന്‍ഡ് ഡാര്‍ലിങ്ടണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ജോലി ചെയ്തിരുന്ന ഡോ ഫൈസല്‍ ഖുറേഷിക്കാണ് അനുകൂല വിധി സമ്പാദിക്കാനായത്.
2021 ജനുവരിയില്‍ ന്യൂകാസിലില്‍ നിന്നുള്ള ഖുറേഷി ട്രസ്റ്റിന്റെ ബാങ്ക് ഷിഫ്റ്റ് സംവിധാനത്തിലൂടെ ജോലി ചെയ്തുവരികയായിരുന്നു.
സ്ഥിരമായി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നതിനാല്‍ ജീവനക്കാരനായി കണ്ട് ആനുകൂല്യവും അവകാശങ്ങളും നല്‍കണമെന്ന് ഡോ ഖുറേഷ് ആവശ്യപ്പെട്ടു. എന്നാല്‍ പരാതി ഉയര്‍ന്നതോടെ ഇനി ഷിഫ്റ്റുകള്‍ നല്‍കില്ലെന്നും ബാങ്ക് ഷിഫ്റ്റുകള്‍ മാത്രമേ ലഭിക്കൂവെന്നും ട്രസ്റ്റ് അറിയിച്ചു. ഇതാണ് അന്യായ പിരിച്ചുവിടലിലേക്ക് നയിച്ചതെന്നും സിക്ക് പേ അടക്കമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടതായും അദ്ദേഹം ട്രൈബ്യൂണലില്‍ ചൂണ്ടിക്കാട്ടി.
ആദ്യ കാലഘട്ടത്തില്‍ എതിര്‍പ്പറിയിച്ച ട്രസ്റ്റ് പിന്നീട് ഡോക്ടര്‍ തങ്ങളുടെ ജീവനക്കാരനായി അംഗീകരിക്കുന്നുവെന്നും ട്രൈബ്യൂണല്‍ വിധി സ്വീകരിക്കണമെന്നും അറിയിച്ചു. രാജ്യത്ത് ഇത്തരം ദുരുപയോഗങ്ങളുണ്ടെന്ന് ഡോക്ടര്‍ പ്രതികരിച്ചു.