നാട്ടുവാര്‍ത്തകള്‍

പുറത്ത് ക്രിസ്മസ് അലങ്കോലമാക്കുമ്പോള്‍ പ്രധാനമന്ത്രി പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നു-വിമര്‍ശനവുമായി ദീപിക

ക്രിസ്മസിന് ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായ ആക്രമണങ്ങളില്‍ വിമര്‍ശനവുമായി സീറോ മലബാര്‍ സഭയുടെ ഉടമസ്ഥതയിലുള്ള 'ദീപിക'. വര്‍ഗീയവാദികള്‍ അഴിച്ചുവിട്ട ആക്രമണങ്ങള്‍ മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങള്‍ക്കും എതിരെയാണ്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം പുതിയതല്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

തടയപ്പെടേണ്ടതിനെയെല്ലാം ഭരണകൂടം പിന്‍വാതില്‍ പ്രവേശനം നല്‍കുന്നുവെന്നും പറയപ്പെടുന്നു. മത വര്‍ഗീയവാദികള്‍ അഴിച്ചുവിട്ട ആക്രമണങ്ങള്‍ മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങള്‍ക്കും എതിരെയാണ്. ഗോള്‍വാള്‍ക്കര്‍ മുതല്‍ മോഹന്‍ ഭാഗവത് വരെ ഹിന്ദു രാഷ്ട്രത്തിനു വേണ്ടി പ്രസംഗിച്ചു. എന്നിട്ടും അത് ലക്ഷ്യം കാണാതെ പോയത് ഭരണഘടന കോട്ട പോലെ കവചം ഒരുക്കിയത് കൊണ്ടാണെന്ന് ദീപികയില്‍ പറയുന്നു. എന്നാല്‍ ആ കോട്ടയുടെ കാവല്‍ക്കാര്‍ ആകേണ്ടിയിരുന്ന ഭരണകൂടത്തിന്റെ നിശബ്ദതയാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് വിമര്‍ശനം.

പുറത്ത് ക്രിസ്മസ് അലങ്കോലമാക്കുമ്പോള്‍ പ്രധാനമന്ത്രി പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നു. ഇതെല്ലാം രാജ്യത്തെ പൗരന്മാരെ കാണിക്കാന്‍ അല്ല. മറ്റു രാജ്യങ്ങളെ കാണിക്കാന്‍ ആണ്. അല്ലെങ്കില്‍ ആക്രമണങ്ങളെ അപലപിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുമായിരുന്നു. സംഘപരിവാര്‍ ആഘോഷങ്ങളെക്കാള്‍ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നത് ഈ നിശബ്ദതയാണെന്ന് ദീപികയുടെ മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചു.

പ്രതിപക്ഷത്തിനെയും ദീപിക വിമര്‍ശിക്കുന്നുണ്ട്. പ്രതിപക്ഷത്തിന്റെ ഇടപെടലും ദുര്‍ബലമായിരുന്നു. ബിജെപി സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കിയത് കൊണ്ട് മാത്രം പ്രശ്‌നം പരിഹാരമാവില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രൈസ്തവ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടത്. കേരളത്തിലും പരീക്ഷണം നടത്തി. 11 വര്‍ഷത്തെ ബിജെപി ഭരണത്തില്‍ നിരവധി തവണ ആക്രമണങ്ങള്‍ ഉണ്ടായി.

ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ നാലു അഞ്ചും ഇരട്ടിയായി ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു. മതപരിവര്‍ത്തനം എന്ന പേരിലാണ് ആക്രമണങ്ങള്‍ മുഴുവന്‍ നടക്കുന്നത്. എന്നാല്‍ കര്‍വാപസി എന്ന പേരില്‍ നടക്കുന്ന മതപരിവര്‍ത്തനത്തിന് ഒരു കുഴപ്പവുമില്ല. ഇസ്ലാമിക തീവ്രവാദത്തെയും ഹിന്ദു-ക്രിസ്ത്യന്‍ വര്‍ഗീയതയും ഒരുപോലെ എതിര്‍ക്കണം. അനുദിനം മാരകമായി കൊണ്ടിരിക്കുന്ന വിഷയത്തെ നേരിടാന്‍ പ്രസ്താവനകള്‍ പോരാ. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇതിനായി പദ്ധതികള്‍ കൊണ്ടുവരണം. ദേശീയതലത്തില്‍ നിയമനടപടികള്‍ ക്രോഡീകരിക്കാന്‍ സംവിധാനമുണ്ടാകണമെന്ന് ദീപിക മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.

  • കുട്ടികളോട് ലൈംഗികാതിക്രമം, മലയാളി വൈദികന്‍ കാനഡയില്‍ അറസ്റ്റില്‍
  • 16കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു, 4000 രൂപ കൊടുത്ത് ഇറക്കിവിട്ടു; പ്രതികള്‍ പിടിയില്‍
  • ശബരിമല സ്വര്‍ണക്കൊള്ള: സിപിഎം കാരനായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍
  • ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി
  • യുകെയിലെ ആദ്യ വനിതാ ഏഷ്യന്‍ മേയര്‍ മഞ്ജുല സൂദ് വിടവാങ്ങി
  • രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയര്‍പേഴ്‌സണ്‍ പാലായിലെ 21കാരി ദിയ ബിനു
  • എയര്‍ ഇന്ത്യ റോമിലേക്കും ഇന്‍ഡിഗോ ലണ്ടനിലേക്കും; ഇന്ത്യ-യൂറോപ്പ് യാത്ര എളുപ്പമാകും
  • നിജി ജസ്റ്റിന്‍ തൃശൂര്‍ മേയര്‍ പദവി പണം നല്‍കി സ്വന്തമാക്കിയതാണെന്നു കോണ്‍ഗ്രസ് നേതാവ് ലാലി ജെയിംസിന്റെ ആരോപണം
  • ദിലീപിനെ വിട്ടയച്ച മാനദണ്ഡം തനിക്കും ബാധകം: ഹൈക്കോടതിയെ സമീപിച്ച് രണ്ടാം പ്രതി മാര്‍ട്ടിന്‍
  • ട്രെയിന്‍ യാത്രയ്ക്കിടെ പി കെ ശ്രീമതിയുടെ ബാഗ് കവര്‍ന്നു; പണവും സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും ഉള്‍പ്പെടെ നഷ്ടപ്പെട്ടു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions