കോഴിക്കോട്: വീട്ടുകാരോട് പിണങ്ങി ഇറങ്ങിയ 16 വയസുകാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.
കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബര്‍ 20നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. രക്ഷിതാക്കളുമായി പിണങ്ങി വീടുവിട്ടിറങ്ങിയതായിരുന്നു പെണ്‍കുട്ടി.
പെരിന്തല്‍മണ്ണയില്‍ നിന്ന് ബസ് കയറി കോഴിക്കോട് ബീച്ചിലെത്തി. പിറ്റേന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് ബീച്ചില്‍ പെണ്‍കുട്ടിയെ കണ്ട പ്രതികള്‍ താമസ സൗകര്യവും ഭക്ഷണവും നല്‍കാമെന്ന് പറഞ്ഞ് ഫ്ളാറ്റിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന മറ്റുരണ്ടുപേരാണ് കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയത്.
ഫ്ളാറ്റില്‍വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനുശേഷം 4000 രൂപ നല്‍കി ഉച്ചയോടെ കോഴിക്കോട് ബീച്ചില്‍ ഇറക്കിവിട്ടു. ഇതിനിടെ മകളെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ ബീച്ചില്‍ കണ്ടെത്തിയത്. പ്രതികളില്‍ രണ്ടുപേര്‍ ഒളിവിലാണ്.