യുകെയിലെ അതിമനോഹരവും വിസ്മയങ്ങള്‍ തീര്‍ത്തതുമായ ബേത്‌ലഹേം നെ അനുസ്മരിക്കുന്ന പുല്‍ക്കൂട് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ, ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ അണിഞ്ഞൊരുങ്ങി . പ്രത്യകമായി അണിയിച്ചൊരുക്കിയ ഈ പുല്‍ക്കൂട് കാണാന്‍ നിരവധി ആളുകള്‍ എത്തിച്ചേരുന്നു. രണ്ടു മാസത്തോളം എടുത്തു ഈ പുല്‍ക്കൂടിന്റെ പണി പൂര്‍ത്തിയാക്കാന്‍ .
ഇതിന്റെ പിറകില്‍ നിരവധി ഇടവക ജനങളുടെ നിര്‍ലോഭമായ കഠിനാധ്വാനം ഉണ്ട്. ഇതിനു മുന്‍കൈ എടുത്ത ലിവര്‍പൂളിലെ തന്നെ ഗായകനും കലാകാരനുമായ ടിസ്റ്റോ ജോസഫിന്റെ നേതൃത്വത്തില്‍ ഷെബിന്‍സ് ഐസക്, ബോബി മുക്കാടന്‍, ലോറന്‍സ്, ജിബിന്‍ , ജോബിന്‍ തുടങ്ങിയവരും പങ്കു വഹിച്ചു ഈ മനോഹരമായ പുല്‍ക്കൂട് പൂര്‍ത്തിയാക്കാന്‍.ഇടവക വികാരി . ഫാ ജെയിംസ് കോഴിമലയുടെ സഹായവും ഒപ്പം ഉണ്ടായിരുന്നു. പള്ളിയിലെ കൈക്കാരന്‍മാരായ ജിനോ പി, സിബി ജോര്‍ജ് . നോബിള്‍, ശ്രീജു തുടങ്ങിയവരും പിന്തുണയുമായി ഒപ്പം ഉണ്ടായിരുന്നു .