യു.കെ.വാര്‍ത്തകള്‍

സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്

യുകെയില്‍ ശരീരഭാരം കുറയ്ക്കാനുള്ള ഇഞ്ചക്ഷനുകാലും മരുന്നുകളും സാമൂഹിക മാധ്യമങ്ങളിലൂടെയോ അനധികൃത മാര്‍ഗങ്ങളിലൂടെയോ വാങ്ങുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് മെഡിക്കല്‍ റെഗുലേറ്റര്‍ മുന്നറിയിപ്പ് നല്‍കി. വേഗോവി, മൗണ്‍ജാരോ തുടങ്ങിയ വെയിറ്റ് ലോസ് ജാബുകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ടെങ്കിലും എന്‍എച്ച്എസില്‍ ലഭ്യത കുറവായതും ഉയര്‍ന്ന വിലയും കാരണം അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ ഇത്തരം മരുന്നുകള്‍ തേടി പോകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് എംഎച്ച്ആര്‍എ (MHRA) അറിയിച്ചു. ഈ മരുന്നുകള്‍ യുകെയില്‍ രജിസ്റ്റര്‍ ചെയ്ത ഫാര്‍മസികളിലൂടെയോ നിയമാനുസൃത റീറ്റെയ്‌ലര്‍മാരിലൂടെയോ മാത്രമേ വാങ്ങാവൂ എന്നും ആരോഗ്യവിദഗ്ധരുമായി നിര്‍ബന്ധമായും കൂടിയാലോചിക്കണമെന്നും ഏജന്‍സി നിര്‍ദേശിച്ചു. അനധികൃത വ്യാപാരവും വാങ്ങലും കൂടിവരുന്നതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ഒക്ടോബറില്‍ നോര്‍ത്ത്‌ഹാംപ്റ്റണിലെ ഒരു ഫാക്ടറിയില്‍ നിന്നായി 2.5 ലക്ഷം പൗണ്ടിലധികം വിലമതിക്കുന്ന അനധികൃത വെയിറ്റ് ലോസ് ജാബുകള്‍ എംഎച്ച്ആര്‍എ പിടിച്ചെടുത്തിരുന്നു. യുകെയില്‍ ലൈസന്‍സ് ലഭിക്കാത്ത റെറ്റാട്രൂട്ടൈഡ് എന്ന പരീക്ഷണ മരുന്നിന്റെ വ്യാജ ഇഞ്ചക്ഷന്‍ പെന്‍സുകളും ഇതിലുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ഇതുമായി ബന്ധപ്പെട്ട കമ്പനികള്‍ ടെലിഗ്രാം ചാനലുകള്‍ വഴി ഇത്തരത്തിലുള്ള കള്ള ഉല്‍പ്പന്നങ്ങള്‍ പരസ്യം ചെയ്തിരുന്നതായും കണ്ടെത്തി. ബാങ്കുകള്‍ നല്‍കിയ മുന്നറിയിപ്പ് പ്രകാരം, വെയിറ്റ് ലോസ് മരുന്നുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളില്‍ ആളുകള്‍ക്ക് ശരാശരി 120 പൗണ്ട് നഷ്ടമാകുന്നുണ്ട്.

സൗന്ദര്യ സലൂണുകള്‍, വ്യാജ ഫാര്‍മസി വെബ്‌സൈറ്റുകള്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എന്നിവ വഴി ഡോക്ടര്‍റെസിപ്പി ഇല്ലാതെ ഇത്തരം മരുന്നുകള്‍ വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് എംഎച്ച്ആര്‍എ വീണ്ടും ഓര്‍മ്മിപ്പിച്ചു. വളരെ കുറഞ്ഞ വിലയും അത്ഭുത ഫലങ്ങളും വാഗ്ദാനം ചെയ്യുന്നത് തട്ടിപ്പിന്റെ പ്രധാന ലക്ഷണങ്ങളാണെന്നും ഏജന്‍സി വ്യക്തമാക്കി. അനധികൃതമായി വാങ്ങുന്ന മരുന്നുകള്‍ കള്ളമാകാം, അളവ് തെറ്റിയതാകാം, അപകടകരമായ ഘടകങ്ങള്‍ അടങ്ങിയതാകാമെന്നും ആരോഗ്യ മന്ത്രി ഡോ. സുബിര്‍ അഹമ്മദ് പറഞ്ഞു. രോഗിയുടെ സുരക്ഷയാണ് പ്രധാനം. രജിസ്റ്റര്‍ ചെയ്ത ഫാര്‍മസികളില്‍ നിന്ന്, സാധുവായ റെസിപ്പിയോടെ മാത്രമേ ഇത്തരം ഒബീസിറ്റി മരുന്നുകള്‍ വാങ്ങാവൂ എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions