യു.കെ.വാര്‍ത്തകള്‍

ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്

യുകെയിലെ പ്രോപ്പര്‍ട്ടി വിപണി സ്ഥിരതയില്‍ മുന്നോട്ട് പോകുകയാണ്. മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താഴുന്നതിന്റെ ഗുണം പ്രയോജനപ്പെടുത്തി വീട് വാങ്ങുന്നവരുടെ എണ്ണത്തിലും വര്‍ധനവ് വരുന്നുണ്ട്. എന്നാല്‍ യുകെയിലെ മൂന്ന് പട്ടണങ്ങളില്‍ താമസിക്കുന്ന ഭവനഉടമകളാണ് ഈ വര്‍ഷം പ്രോപ്പര്‍ട്ടി ജാക്ക്‌പോട്ട് അടിച്ചിരിക്കുന്നത്. ഇവിടെ ഭവനവില ഇരട്ട അക്കത്തിലാണ് കുതിക്കുന്നത്.

ഭൂരിഭാഗം മേഖലകളിലും കുടുംബങ്ങള്‍ ബജറ്റ് ചുരുക്കാന്‍ നിര്‍ബന്ധിതമാകുമ്പോഴാണ് ഏതാനും ചില ഭാഗങ്ങളില്‍ ഭവനവില സന്തോഷത്തിനു വക നല്‍കുന്നത്. ലണ്ടനിലെ വില സ്തംഭനാവസ്ഥയിലാണെന്ന് ലോയ്ഡ്‌സില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ പറയുമ്പോള്‍ മിഡ്‌ലാന്‍ഡ്‌സിലും, കോസ്റ്റല്‍ മേഖലകളിലുമാണ് പണമുണ്ടാക്കുന്നതെന്നാണ് വ്യക്തമാകുന്നത്.

പോര്‍ട്ട് സിറ്റിയായ പ്ലൈമൗത്താണ് പട്ടികയില്‍ ഒന്നാമത്. 2025-ല്‍ യുകെയിലെ ഒന്നാം നമ്പര്‍ പ്രോപ്പര്‍ട്ടി ഹോട്ട്‌സ്‌പോട്ട് കിരീടമാണ് പ്ലൈമൗത്ത് ചൂടിയത്. ഡിവോണ്‍ നഗരത്തിലെ വീടുകള്‍ക്ക് 12 മാസം കൊണ്ട് 12.6% വില വര്‍ദ്ധിച്ചു. ഒരു സ്റ്റാന്‍ഡോര്‍ഡ് വീടിന്റെ പ്രൈസ് ടാഗില്‍ 31,229 പൗണ്ടാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഇതോടെ ഇവിടെ ശരാശരി ഭവനവില 278,808 പൗണ്ടാണ്.

സ്റ്റാഫോര്‍ഡും, വിഗാനും ഈ ഡബിള്‍ ഡിജിറ്റ് നിരക്ക് വര്‍ദ്ധന കരസ്ഥമാക്കിയിട്ടുണ്ട്. സ്റ്റാഫോര്‍ഡില്‍ 12% കുതിച്ചുചാട്ടമാണ് ഉണ്ടായത്. ശരാശരി 34,000 പൗണ്ടാണ് ഇവിടെ അധിക ലാഭം. വിഗാനില്‍ 10.5% വിലയും ഉയര്‍ന്നു.

വേക്ക്ഫീല്‍ഡ്, ലിവര്‍പൂള്‍, ഹള്‍ എന്നിവിടങ്ങളും ടോപ്പ് 10-ല്‍ ഇടംനേടി. സൗത്ത് ഈസ്റ്റ് മേഖലയിലെ ക്രൗളി, ഹൈക്ക് വൈകോംബ് എന്നിവിടങ്ങളിലാണ് വില കുത്തനെ താഴ്ന്നത്. ചെസ്റ്ററില്‍ 6.4% വില താഴ്ന്നു. കാര്‍ഡിഫില്‍ 5.2% വില കുറഞ്ഞതായി ലോയ്ഡ്‌സ് രേഖപ്പെടുത്തുന്നു.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions