നാട്ടുവാര്‍ത്തകള്‍

കുട്ടികളോട് ലൈംഗികാതിക്രമം, മലയാളി വൈദികന്‍ കാനഡയില്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോട് ലൈംഗികാതിക്രമം കാണിച്ച കേസില്‍ കാനഡയില്‍ മലയാളി വൈദികന്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയും സീറോ മലബാര്‍ സഭയിലെ വൈദികനുമായ ഫാ ജെയിംസ് ചെരിക്കല്‍(60 ) ആണ് അറസ്റ്റിലായത്. 16 വയസില്‍ താഴെയുള്ള കുട്ടികളോടുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കാണ് ഫാ ജെയിംസ് ചെരിക്കല്‍ അറസ്റ്റിലായത്. അറസ്റ്റിന് പിന്നാലെ ടൊറന്റോ അതിരൂപത ജെയിംസ് ചെരിക്കലിനെ വൈദിക ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായിനീക്കി.

താമരശ്ശേരി അതിരൂപതയിലെ അംഗമാണ് ഫാ ജെയിംസ് ചെരിക്കല്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ടൊറന്റോ അതിരൂപതയിലെ നിരവധി പള്ളികളില്‍ സേവനം ചെയ്യുകയായിരുന്നു. ബ്രാംപ്ടണിലെ സെന്റ് ജെറോംസ് കത്തോലിക്ക ദേവാലയത്തിലെ വികാരിയായിരുന്നു ഫാ ജെയിംസ് ചെരിക്കല്‍.

ഡിസംബര്‍ 18നാണ് പീല്‍ റീജിയണല്‍ പൊലീസ് വൈദികനെതിരെ ലൈംഗികാതിക്രമ കുറ്റംചുമത്തി കേസ് എടുത്തത്. വൈദികന്റെ ഭാഗത്ത് നിന്ന് ആരോപണ വിധേയമായ രീതിയിലുള്ള പെരുമാറ്റ ദൂഷ്യം ഉണ്ടായതായി അറിയാന്‍ കഴിഞ്ഞുവെന്നാണ് ഡിസംബര്‍ 20 ന് ടൊറന്റോ അതിരൂപത പ്രസ്താവനയില്‍ വിശദമാക്കിയത്. 1997 മുതല്‍ കാനഡയില്‍ ടൊറന്റോ അതിരൂപതയില്‍ സേവനം ചെയ്യുകയാണ് ഫാ ജെയിംസ് ചെരിക്കല്‍. വിഷയം ഇപ്പോള്‍ കോടതികള്‍ക്ക് മുമ്പിലുള്ളതും അന്വേഷണത്തിന്റെ സമഗ്രത സംരക്ഷിക്കുന്നതുമായതിനാല്‍, കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാന്‍ കഴിയില്ലെന്നും പീല്‍ പോലീസ് കനേഡിയന്‍ മാധ്യമങ്ങളോട് വിശദമാക്കിയത്. അറസ്റ്റിന് പിന്നാലെ ജെയിംസ് ചെരിക്കല്‍ ജോലിചെയ്തിരുന്ന ബ്രാംപ്ടണിലെ സെന്റ് ജെറോംസ് പള്ളിയില്‍ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ വിശുദ്ധ കുര്‍ബാന റദ്ദാക്കി. കേരളത്തില്‍ നിന്നുള്ള കത്തോലിക്കാ കുടിയേറ്റക്കാര്‍ക്കായി സ്ഥാപിച്ച സിറോമലബാര്‍ മിഷനിലും ഫാ ജെയിംസ് ചെരിക്കല്‍ പ്രവര്‍ത്തിച്ചിരുന്നു. കാനഡയിലേക്ക് പോകുന്നതിന് മുന്‍പ് ജെയിംസ് ചെരിക്കല്‍ താമരശ്ശേരി രൂപതയില്‍ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

അറസ്റ്റ് സ്ഥിരീകരിച്ച അതിരൂപത, കേസില്‍ കുറ്റാരോപണം നേരിടുന്ന വ്യക്തി നിയമപരമായി കുറ്റക്കാരനെന്ന് തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയാണെന്നും നിയമപരമായ എല്ലാ നടപടികളും ലഭിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നും വിശദമാക്കി. മിസിസൌഗയിലെ സെന്റ് പാട്രിക്, മിസ്സിസൌഗയിലെ സെന്റ് ജോസഫ്, സ്‌കാര്‍ബറോയിലെ പ്രഷ്യസ് ബ്ലഡ്, ബ്രാംപ്ടണിലെ സെന്റ് മേരി , സെന്റ് തോമസ് സിറോ മലബാര്‍ മിഷന്‍ , ബ്രാംപ്ടണിലെ സെന്റ് ആനി , മിസ്സിസൌഗയിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ എന്നിവിടങ്ങളിലും ഫാ ജെയിംസ് ചെരിക്കല്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

  • 16കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു, 4000 രൂപ കൊടുത്ത് ഇറക്കിവിട്ടു; പ്രതികള്‍ പിടിയില്‍
  • ശബരിമല സ്വര്‍ണക്കൊള്ള: സിപിഎം കാരനായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍
  • പുറത്ത് ക്രിസ്മസ് അലങ്കോലമാക്കുമ്പോള്‍ പ്രധാനമന്ത്രി പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നു-വിമര്‍ശനവുമായി ദീപിക
  • ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി
  • യുകെയിലെ ആദ്യ വനിതാ ഏഷ്യന്‍ മേയര്‍ മഞ്ജുല സൂദ് വിടവാങ്ങി
  • രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയര്‍പേഴ്‌സണ്‍ പാലായിലെ 21കാരി ദിയ ബിനു
  • എയര്‍ ഇന്ത്യ റോമിലേക്കും ഇന്‍ഡിഗോ ലണ്ടനിലേക്കും; ഇന്ത്യ-യൂറോപ്പ് യാത്ര എളുപ്പമാകും
  • നിജി ജസ്റ്റിന്‍ തൃശൂര്‍ മേയര്‍ പദവി പണം നല്‍കി സ്വന്തമാക്കിയതാണെന്നു കോണ്‍ഗ്രസ് നേതാവ് ലാലി ജെയിംസിന്റെ ആരോപണം
  • ദിലീപിനെ വിട്ടയച്ച മാനദണ്ഡം തനിക്കും ബാധകം: ഹൈക്കോടതിയെ സമീപിച്ച് രണ്ടാം പ്രതി മാര്‍ട്ടിന്‍
  • ട്രെയിന്‍ യാത്രയ്ക്കിടെ പി കെ ശ്രീമതിയുടെ ബാഗ് കവര്‍ന്നു; പണവും സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും ഉള്‍പ്പെടെ നഷ്ടപ്പെട്ടു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions