പുതുവത്സരാഘോഷം പരിഗണിച്ചു ലണ്ടനിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷ. ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമുണ്ടാവില്ല. യാത്ര പുറപ്പെടും മുമ്പേ കൃത്യമായ പ്ലാനിങ് വേണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യാത്രയ്ക്ക് മുമ്പേ പുറപ്പെടേണ്ട സ്ഥലത്തെ കുറിച്ചും വഴിയിലുള്ള നിര്‍ദ്ദേശങ്ങളും ശ്രദ്ധിക്കണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്.
പുതുവത്സരാഘോഷ വെടിക്കെട്ട് പ്രദര്‍ശനമാണ് സെന്‍ട്രല്‍ ലണ്ടനിലെ പ്രധാന പരിപാടി. ഇതിന്റെ ടിക്കറ്റെല്ലാം വിറ്റുതീര്‍ന്നു. തെംസ് നദിക്കരയില്‍ ടിക്കറ്റില്ലാത്തവര്‍ക്ക് കയറാനാവില്ല. പ്രിംറോസ് ഹില്ലിലെ വ്യൂ പോയന്റും അടച്ചിരിക്കും.ലണ്ടനിലേക്കും പുറത്തേക്കുമുള്ള യാത്രയില്‍ ജാഗ്രത വേണമെന്നും അപ്‌ഡേറ്റുകള്‍ പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്
അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രം 999 സേവനം തേടുക. അനാവശ്യമായ കോളുകള്‍ അത്യാവശ്യമായവര്‍ക്ക് സഹായം ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കുമെന്നും നിരത്തുകളില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. പുതുവത്സരാഘോഷത്തിന്റെ മറവില്‍ അക്രമങ്ങള്‍ക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പില്‍ മെറ്റ് പോലീസ് ജാഗ്രത പാലിക്കുകയാണ്.