പ്രസവത്തിനു ശേഷം നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ ആശുപത്രിയില്‍ നിന്ന് മുങ്ങി. ലണ്ടന്‍ ആശുപത്രിയില്‍ നിന്ന് മുങ്ങിയ യുവതിയ്ക്കായി വ്യാപക തിരച്ചിലിലാണ് പോലീസ് . ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് പൊലീസിന് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ഇരുപതുകളില്‍ ഉള്ള യുവതിയാണ് കിഴക്കന്‍ ലണ്ടനിലെ റോംഫോര്‍ഡ് ആശുപത്രിയില്‍ നിന്ന് കുഞ്ഞിന് ജന്മം നല്‍കിയ ശേഷം മുങ്ങിയത്.
കുട്ടി ആശുപത്രിയില്‍ ആരോഗ്യ വിദഗ്ധരുടെ പരിചരണത്തിലാണ് . നിലവില്‍ കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ല. കറുത്ത മുടിയും മെലിഞ്ഞ ശരീരവുമായ യുവതി കാണാതാകുമ്പോള്‍ ഇളം നിറമുള്ള ടോപ്പും പാവാടയുമാണ് ധരിച്ചിരുന്നത്.
പ്രസവിച്ച് വൈകാതെ സ്ത്രീ ആശുപത്രി വിട്ടു. ഇതു ക്രിമിനല്‍ സംഭവമമല്ല. യുവതിയുടെ ആരോഗ്യം സുരക്ഷിതമാണെന്ന് ഉറപ്പാക്കാനാണ് അന്വേഷണം. എന്തെങ്കിലും വിവരം ലഭിച്ചാല്‍ പൊലീസിനെ അറിയിക്കാനാണു നിര്‍ദ്ദേശം.