യു.കെ.വാര്‍ത്തകള്‍

സംഹാരരൂപിയായി ആര്‍ട്ടിക് ഫ്രീസ്: ഇംഗ്ലണ്ടില്‍ മുഴുവന്‍ അടിയന്തര ഹെല്‍ത്ത് അലേര്‍ട്ട് പ്രഖ്യാപിച്ചു

ബ്രിട്ടീഷ് ജനതയുടെ പുതുവത്സര ദിനം മഞ്ഞില്‍ മൂടി. പുതുവത്സര ദിനം കനത്ത മഞ്ഞുവീഴ്ചയാണ് എങ്ങും. വരും ദിവസങ്ങളില്‍ ഒരടി വരെ മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ആഴ്ച മുഴുവന്‍ മഞ്ഞുവീഴ്ച തുടരുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടില്‍ മുഴുവന്‍ അപൂര്‍വ്വ അടിയന്തര ഹെല്‍ത്ത് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആര്‍ട്ടിക് ഫ്രീസ് മൂലം ചില ആളുകള്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്.

ഇതിനകം താപനില -10 സെല്‍ഷ്യസിലേക്ക് താഴ്ന്നിട്ടുണ്ട്. യുകെയില്‍ ലണ്ടനില്‍ ഉള്‍പ്പെടെ ഭാഗങ്ങളില്‍ മഞ്ഞും, ഐസും എത്തുമെന്നാണ് പ്രവചനങ്ങള്‍. ഇംഗ്ലണ്ടിലെ എല്ലാ മേഖലകളിലും ആംബര്‍ തണുപ്പ് ഹെല്‍ത്ത് അലേര്‍ട്ടാണ് പ്രാബല്യത്തിലുള്ളത്. ഈ മുന്നറിയിപ്പ് ജനുവരി 6 വരെ തുടരും.

മുന്നറിയിപ്പിന്റെ നിലവാരം ഏറെ ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ പൊതുജനങ്ങളുടെ ആരോഗ്യത്തില്‍ സുപ്രധാന ആഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് ഗവണ്‍മെന്റ് വ്യക്തമാക്കുന്നത്. കൂടാതെ 65 വയസ്സിന് മുകളിലുള്ള ആളുകളില്‍ മരണസാധ്യത വര്‍ധിപ്പിക്കുന്നതിനൊപ്പം ചെറുപ്പക്കാരിലും അപകടസാധ്യത നിലനില്‍ക്കുന്നു.

18 ഡിഗ്രിക്ക് മുകളില്‍ വീടുകള്‍ ചൂടാക്കി വെയ്ക്കാനാണ് ഉപദേശമെങ്കിലും ഇത് ബുദ്ധിമുട്ടായി മാറുമെന്നും പറയപ്പെടുന്നു. ആശുപത്രികള്‍, കെയര്‍ ഹോമുകള്‍ പോലുള്ള സുപ്രധാന സംവിധാനങ്ങളിലും താപനില താഴുമെന്നാണ് ആശങ്ക. യാത്രാ തടസ്സങ്ങള്‍ നേരിടുന്നതിനാല്‍ വിവിധ മേഖലകളില്‍ ജീവനക്കാര്‍ എത്തിച്ചേരുന്നത് ബുദ്ധിമുട്ടാകുകയും, സേവനങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിടാനും ഇടയുണ്ട്.

യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും, മെറ്റ് ഓഫീസും സംയുക്തമായാണ് ഹെല്‍ത്ത് അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലാണ് തണുപ്പ് മുന്നറിയിപ്പുള്ളതെങ്കിലും വെയില്‍സ്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളും തണുപ്പിന്റെ ആഘാതമുണ്ടാവും. യുകെയിലെ നാല് മേഖലകളിലും വരും ദിനങ്ങളില്‍ മഞ്ഞും, ഐസിനുമുള്ള മഞ്ഞ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്.

മഞ്ഞിനും, ഐസിനുമുള്ള മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചതിനാല്‍ തുടര്‍ച്ചയായി മഞ്ഞ് വീഴാന്‍ ഇടയുണ്ടെന്നും, ഇത് യാത്രാ തടസ്സങ്ങളിലേക്ക് നയിക്കുമെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി.

വെള്ളിയാഴ്ച രാവിലെയോടെ 1 ഇഞ്ച് മുതല്‍ 2 ഇഞ്ച് വരെ മഞ്ഞ് വീഴുമെന്നാണ് മെറ്റ് ഓഫീസ് പ്രവചനം. ചില മേഖലകളില്‍ 8 ഇഞ്ച് വരെ മഞ്ഞിനും സാധ്യതയുണ്ട്.

  • എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് എതിരായ അതിക്രമങ്ങളില്‍ 20% വര്‍ധന; ഒരിടത്തുതന്നെ 8000-ലേറെ
  • തകരാര്‍: ഹീത്രുവില്‍ ഡബിള്‍ ഡെക്കര്‍ എമിറേറ്റ്സ് പറന്നുയര്‍ന്ന ശേഷം 2 മണിക്കൂര്‍ വട്ടമിട്ട് കറങ്ങി തിരിച്ചറക്കി
  • ചാനല്‍ ടണലിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചു; യൂറോസ്റ്റാര്‍ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്
  • നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ ആശുപത്രിയില്‍ നിന്ന് മുങ്ങി; യുവതിയ്ക്കായി അന്വേഷണം
  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions