യു.കെ.വാര്‍ത്തകള്‍

കഴിഞ്ഞ വര്‍ഷം ചെറു ബോട്ടുകളില്‍ യുകെയിലെത്തിയവരുടെ എണ്ണം 41000 കടന്നു; സ്ഥിതി ലജ്ജാകരമെന്ന് ഹോം ഓഫീസ്

ഒരുവശത്തു അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടിയെന്നാവര്‍ത്തിക്കുമ്പോഴും സര്‍ക്കാരിന് തിരിച്ചടിയാകുകയാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ചെറിയ ബോട്ടുകളില്‍ ചാനല്‍ കടന്ന് യുകെയിലെത്തിയവരുടെ എണ്ണം 41000 കടന്നതായി കണക്കുകള്‍ പറയുന്നു. 2025 ല്‍ മാത്രം 41472 പേരാണ് അപകടകരമായ യാത്ര നടത്തിയത്. 2022 ലെ റെക്കോര്‍ഡായ 45774ന് ശേഷം രണ്ടാമത്തെ ഉയര്‍ന്ന കണക്കാണിത്. 2024നെ അപേക്ഷിച്ച് 13 ശതമാനം വര്‍ധനയുണ്ടായെങ്കിലും കഴിഞ്ഞ രണ്ടു മാസങ്ങളില്‍ കടന്നുവരുന്നവരുടെ എണ്ണം കുറവായതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സ്ഥിതി മോശമെന്ന് സമ്മതിക്കുകയാണ് ഹോം ഓഫീസും.

മനുഷ്യക്കടത്ത് സംഘങ്ങളെ നിലയ്ക്ക് നിര്‍ത്തുമെന്ന് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിന്റെ വാഗ്ദാനം പൊളിഞ്ഞു. ഫ്രാന്‍സുമായി ഉണ്ടാക്കിയ വണ്‍ ഇന്‍ വണ്‍ ഔട്ട് കരാറും കാര്യമായി ഗുണം ചെയ്യുന്നില്ല. കഴിഞ്ഞ വര്‍ഷം 50000 പേരെ രാജ്യത്തു നിന്ന് നീക്കിയതായി സര്‍ക്കാര്‍ അഴകാശപ്പെട്ടു. അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ ശക്തമായ നടപടി കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും കണക്കുകള്‍ തിരിച്ചടിയ്ക്കുകയാണ്.

കീര്‍ സ്റ്റാര്‍മറിന്റെ പദ്ധതികള്‍ പരാജയമാണെന്ന് റീഫോം യുകെ നേതാവ് നിഗല്‍ ഫരാഗേ പറഞ്ഞു. അഭയാര്‍ത്ഥികളോട് സര്‍ക്കാരിന്റെ നയങ്ങള്‍ രാഷ്ട്രീയപരമായി ഉപയോഗിക്കുകയാണ് പ്രതിപക്ഷങ്ങള്‍.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions