യു.കെ.വാര്‍ത്തകള്‍

വര്‍ഷാന്ത്യത്തില്‍ അപ്രതീക്ഷിതമായി വീടുവില കൂപ്പുകുത്തി; നല്ല സമയമെന്ന് ഹാലിഫാക്‌സ്

ഡിസംബര്‍ മാസത്തില്‍ യുകെ ഭവനവിലയില്‍ അപ്രതീക്ഷിത ഇടിവ് രേഖപ്പെടുത്തി. വാര്‍ഷിക വില വര്‍ധനവും വര്‍ഷത്തിന്റെ അന്ത്യത്തില്‍ ദുര്‍ബലമായെന്ന് യുകെയിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റിയായ ഹാലിഫാക്‌സ് വ്യക്തമാക്കുന്നു.

നവംബറിനെ അപേക്ഷിച്ച് 0.4% ഇടിഞ്ഞ് ശരാശരി പ്രോപ്പര്‍ട്ടി വില 271,068 പൗണ്ടിലേക്കാണ് എത്തിയതെന്ന് നേഷന്‍വൈഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ഷിക വില വര്‍ധനാ നിരക്ക് ഡിസംബറില്‍ 0.6 ശതമാനത്തിലേക്ക് ദുര്‍ബലമായെന്നും ബില്‍ഡിംഗ് സൊസൈറ്റി വ്യക്തമാക്കി. 2024 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ നിലയാണിത്.

ഡിസംബര്‍ ഭവനവിപണിയില്‍ മെല്ലെപ്പോക്കുള്ള മാസമാണെങ്കിലും ബജറ്റ് കൂടി ചേര്‍ന്ന് ഇത് കൂടുതല്‍ കുഴപ്പമാക്കിയെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം 2025 കുഴപ്പം പിടിച്ച വര്‍ഷമായിട്ടും ഭവനവിപണി ശക്തമായി പിടിച്ചുനിന്നുവെന്നാണ് നേഷന്‍വൈഡ് ചൂണ്ടിക്കാണിക്കുന്നത്.

ഏപ്രില്‍ മാസത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടി മാറ്റം വന്നത് വിപണിയില്‍ ചാഞ്ചാട്ടം സൃഷ്ടിച്ചു. നവംബര്‍ ബജറ്റ് കൂടി വന്നതോടെ ഇത് സാരമായി ബാധിക്കുകയും ചെയ്തു. പ്രോപ്പര്‍ട്ടി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ച സമയമാണെന്ന് ഹാലിഫാക്‌സ് വിലയിരുത്തുന്നു.

ഭൂരിഭാഗം മേഖലകളിലും കുടുംബങ്ങള്‍ ബജറ്റ് ചുരുക്കാന്‍ നിര്‍ബന്ധിതമാകുമ്പോഴാണ് ഏതാനും ചില ഭാഗങ്ങളില്‍ ഭവനവില സന്തോഷത്തിനു വക നല്‍കുന്നത്. ലണ്ടനിലെ വില സ്തംഭനാവസ്ഥയിലാണെന്ന് ലോയ്ഡ്‌സില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ പറയുമ്പോള്‍ മിഡ്‌ലാന്‍ഡ്‌സിലും, കോസ്റ്റല്‍ മേഖലകളിലുമാണ് പണമുണ്ടാക്കുന്നതെന്നാണ് വ്യക്തമാകുന്നത്.

പോര്‍ട്ട് സിറ്റിയായ പ്ലൈമൗത്താണ് പട്ടികയില്‍ ഒന്നാമത്. 2025-ല്‍ യുകെയിലെ ഒന്നാം നമ്പര്‍ പ്രോപ്പര്‍ട്ടി ഹോട്ട്‌സ്‌പോട്ട് കിരീടമാണ് പ്ലൈമൗത്ത് ചൂടിയത്. ഡിവോണ്‍ നഗരത്തിലെ വീടുകള്‍ക്ക് 12 മാസം കൊണ്ട് 12.6% വില വര്‍ദ്ധിച്ചു. ഒരു സ്റ്റാന്‍ഡോര്‍ഡ് വീടിന്റെ പ്രൈസ് ടാഗില്‍ 31,229 പൗണ്ടാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഇതോടെ ഇവിടെ ശരാശരി ഭവനവില 278,808 പൗണ്ടാണ്.

സ്റ്റാഫോര്‍ഡും, വിഗാനും ഈ ഡബിള്‍ ഡിജിറ്റ് നിരക്ക് വര്‍ദ്ധന കരസ്ഥമാക്കിയിട്ടുണ്ട്. സ്റ്റാഫോര്‍ഡില്‍ 12% കുതിച്ചുചാട്ടമാണ് ഉണ്ടായത്. ശരാശരി 34,000 പൗണ്ടാണ് ഇവിടെ അധിക ലാഭം. വിഗാനില്‍ 10.5% വിലയും ഉയര്‍ന്നു.

വേക്ക്ഫീല്‍ഡ്, ലിവര്‍പൂള്‍, ഹള്‍ എന്നിവിടങ്ങളും ടോപ്പ് 10-ല്‍ ഇടംനേടി. സൗത്ത് ഈസ്റ്റ് മേഖലയിലെ ക്രൗളി, ഹൈക്ക് വൈകോംബ് എന്നിവിടങ്ങളിലാണ് വില കുത്തനെ താഴ്ന്നത്. ചെസ്റ്ററില്‍ 6.4% വില താഴ്ന്നു. കാര്‍ഡിഫില്‍ 5.2% വില കുറഞ്ഞതായി ലോയ്ഡ്‌സ് രേഖപ്പെടുത്തുന്നു.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions