യു.കെ.വാര്‍ത്തകള്‍

ഏഴുപതിനായിരം പേരുടെ മോര്‍ട്ട്‌ഗേജ് അടവ് ഈ മാസം കുത്തനെ ഉയരും

പലിശനിരക്ക് ഏറ്റവും കുറഞ്ഞ മോര്‍ട്ട്‌ഗേജ് ഡീലുകള്‍ ഈ മാസം അവസാനിക്കുന്നതോടെ ഏകദേശം എഴുപതിനായിരത്തോളം കുടുംബങ്ങളുടെ മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ ആയിരക്കണക്കിന് പൗണ്ടിന്റെ വര്‍ദ്ധനയുണ്ടാകും. കോവിഡ് - 19 പ്രതിസന്ധിയില്‍ തീരെ കുറഞ്ഞ നിരക്കിലുള്ള അഞ്ച് വര്‍ഷത്തെ ഫിക്‌സ്ഡ് ഡീലുകള്‍ കരസ്ഥമാക്കിയവര്‍ക്ക് അവരുടെ അഞ്ച് വര്‍ഷക്കാലാവധി അവസാനിക്കുന്നതോടെ ഉയര്‍ന്ന നിരക്കിലുള്ള ഡീലുകളിലേക്ക് മാറേണ്ടതായി വരും. ഇത് പല കുടുംബങ്ങളിലും കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് വഴി തെളിക്കും എന്നാണ് കരുതപ്പെടുന്നത്.

ഈ വര്‍ഷം ഏകദേശം 18 ലക്ഷം ആളുകള്‍ക്ക് മോര്‍ട്ട്‌ഗേജ് പുതുക്കേണ്ടി വരും എന്നാണ് യുകെ ഫിനാന്‍സ് പറയുന്നത്. അഞ്ച് വര്‍ഷത്തെ ഫിക്‌സ്ഡ് ഡീലുകള്‍ ഉണ്ടായിരുന്നവര്‍ക്കായിരിക്കും ബാധ്യത ഏറ്റവും അധികം അനുഭവപ്പെടുക. മണിസേവിംഗ്‌സ് ടൂള്‍, നൗസിന്റെ കണക്കുകള്‍ പ്രകാരം ഈ മാസം 69,000 കുടുംബങ്ങളാണ് ഇത്തരത്തിലുള്ളത്. 2021 ജനുവരിയില്‍ രണ്ടു ശതമാനം പലിശയ്ക്ക് അഞ്ച് വര്‍ഷത്തെ ഫിക്‌സ്ഡ് ഡീല്‍ എടുത്തവര്‍ക്ക് ഈ മാസം അത് പുതുക്കേണ്ടി വരികയാണ്. റീമോര്‍ട്ട്‌ഗേജ് ചെയ്യുമ്പോള്‍ ശരാശരി 4.9 ശതമാനം വരെ ഇവര്‍ നല്‍കേണ്ടതായി വരും എന്നാണ് കണക്കാക്കുന്നത്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions