നാട്ടുവാര്‍ത്തകള്‍

അയ്യപ്പനെ കൊള്ളയടിച്ചവരില്‍ തന്ത്രിയും! അറസ്റ്റ്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. നേരത്തെ എസ്ഐടി രാജീവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത കണ്ഠരര് രാജീവരെ രാജീവരെ ഇഞ്ചക്കലിലെ ക്രൈബ്രാഞ്ച് ഓഫീസിലേയ്ക്ക് ചോദ്യം ചെയ്യാനായി എത്തിച്ചിട്ടുണ്ട്. എസ്‌ഐടിക്ക് മുന്നില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഹാജരായ തന്ത്രിയെ നീണ്ട ചോദ്യംചെയ്യലിനുശേഷം ഉച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്വര്‍ണക്കൊള്ളയിലേയ്ക്ക് നയിച്ച വിവിധ ഘട്ടങ്ങളില്‍ തന്ത്രി നല്‍കിയ അനുമതികള്‍ സംശായ്പദമാണെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലേക്ക് എത്തിയത് തന്ത്രിയുടെ ആളായാണെന്നും തന്ത്രി നല്‍കിയ സ്പോണ്‍സര്‍ഷിപ്പ് അനുമതികള്‍ സംശയാസ്പദമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കണ്ഠരര് രാജീവര്‍ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷണന്‍ പോറ്റിയുമായുള്ള ഇടപ്പാടുകള്‍ക്ക് തന്ത്രി നേതൃത്വം നല്‍കി. തന്ത്രിയുടെ ഇടപ്പെടല്‍ എസ്ഐടി സ്ഥിരീകരിച്ചത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം മാറ്റിയ വിവരം തന്ത്രിക്ക് അറിയാമായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും പത്മകുമാറിന്റെയും മൊഴികളാണ് തന്ത്രിക്ക് കുരുക്കായത്. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ലഭിച്ച ലാഭത്തിന്റെ പങ്ക് തന്ത്രിക്കും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

കണ്ഠരര് രാജീവര്‍ക്കെതിരെ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാര്‍ എസ്ഐടിക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്നായിരുന്നു പത്മകുമാര്‍ എസ്‌ഐടിക്ക് മൊഴി നല്‍കിയത്. പാളികള്‍ ചെന്നൈയിലേക്ക് കൊടുത്തുവിടാന്‍ തന്ത്രിമാര്‍ അനുമതി നല്‍കിയെന്നും തന്ത്രികൊണ്ടുവന്നതിനാലാണ് പോറ്റിയെ വിശ്വസിച്ചതെന്നുമാണ് എ പത്മകുമാര്‍ മൊഴി നല്‍കിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നില്ല. പോറ്റി തന്റെ ആറന്മുളയിലുള്ള വീട്ടില്‍ വരാറുണ്ടെന്നും പത്മകുമാര്‍ മൊഴി നല്‍കിയിരുന്നു.

അതേസമയം, സ്വര്‍ണ്ണപാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു കണ്ഠരര് രാജീവര് മൊഴി നല്‍കിയത്. സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ മാത്രമാണ് അനുമതി നല്‍കിയത്. നടപടി ക്രമങ്ങള്‍ പാലിച്ചായിരുന്നു അനുമതി നല്‍കിയത്. പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ല. പോറ്റിയെ ആദ്യം അറിയുന്നത് കീഴ്ശാന്തി എന്ന നിലയിലാണ്. സ്പോണ്‍സര്‍ എന്ന നിലയില്‍ പരിചയം തുടര്‍ന്നെന്നും മൊഴിയിലുണ്ട്.

  • കൊല്ലം സായി ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍
  • ഞങ്ങളെയോര്‍ത്ത് ആരും കരയേണ്ട...എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കും'- ജോസ് കെ മാണി
  • തിരുവല്ലയിലെ ഹോട്ടലില്‍ എത്തിയത് അതിജീവിതയുമായി സംസാരിക്കാനെന്ന് രാഹുല്‍
  • ബേപ്പൂരില്‍ റിയാസിനെതിരെ പിവി അന്‍വറിനെ മത്സരിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദേശം
  • മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചു; ഐഷ പോറ്റി കോണ്‍ഗ്രസില്‍
  • കാഞ്ഞിരപ്പള്ളിയില്‍ യുവതിയും യുവാവും വീടിനുള്ളില്‍ മരിച്ച നിലയില്‍
  • രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍; എംഎല്‍എക്കെതിരെയുള്ള മൂന്നാമത്തെ ബലാത്സംഗ കേസ്
  • ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മരിച്ച യാചകന്റെ സഞ്ചികളില്‍ നിന്ന് നാലര ലക്ഷം രൂപ
  • കാണാനില്ലെന്ന് പൊലീസില്‍ പരാതി; പിന്നാലെ കമിതാക്കള്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍
  • 'ദിലീപിനെ വെറുതെ വിടാന്‍ എഴുതിയ വിധി'; വിചാരണ കോടതിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions