സസെക്‌സും കെന്റും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പതിനായിരക്കണക്കിന് പേര്‍ കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. നാളെയോടെ മാത്രമേ പ്രശ്‌ന പരിഹാരമുണ്ടാകുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സസെക്‌സിലെ ഈസ്റ്റ് ഗ്രിന്‍സ്‌റ്റെഡില്‍ 16500 വീടുകളില്‍ വെള്ളം കൃത്യമായി ലഭിക്കുന്നില്ല. കെന്റിലെ ഹോള്ങ് ബോണ്‍, ഹെഡ് കോണ്‍, അള്‍കോംബ്, കിംഗ്‌സ് വുഡ്,സട്ടന്‍ വാലന്‍സ് തുടങ്ങിയ സ്ഥലങ്ങളിലെ 4500 വീടുകളും പ്രതിസന്ധിയിലാണ്. പലയിടത്തും വെള്ളം നേരിയ അളവിലാണ് ലഭിക്കുന്നത്. ജനങ്ങള്‍ക്കുണ്ടായ പ്രതിസന്ധിയില്‍ ക്ഷമ ചോദിച്ച സൗത്ത് ഈസ്റ്റ് വാട്ടര്‍ മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് വെള്ളം എത്തിച്ചു നല്‍കുമെന്നറിയിച്ചു.
കനത്ത തണുപ്പും കാലാവസ്ഥാ പ്രശ്‌നങ്ങളും വിതരണ പ്രതിസന്ധിയ്ക്ക് കാരണമായി. ബോട്ടിലുകള്‍ വിതരണം ചെയ്യുന്ന സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ വാഹന തിരക്കും ഗതാഗത കുരുക്കുമാണ്.
വെള്ളവിതരണം വേഗത്തില്‍ പുനസ്ഥാപിക്കാന്‍ കമ്പനികളുടെ അടിയന്തര യോഗം വിളിച്ചതായി മന്ത്രി മേരി ക്രീഗ് വ്യക്തമാക്കി. അംഗീകരിക്കാനാകാത്തത് എന്നാണ് മന്ത്രിയുടെ വിലയിരുത്തല്‍. പ്രായമായവരും കുട്ടികളും അസുഖ ബാധിതരുമായവര്‍ക്കും എത്രയും പെട്ടെന്ന് വെള്ളം ആവശ്യമെങ്കില്‍ എത്തിക്കാനുള്ള നടപടികളും നടന്നുവരികയാണ്.