യു.കെ.വാര്‍ത്തകള്‍

പ്രതിഷേധം: ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുമെന്ന പ്രഖ്യാപനവും സ്റ്റാര്‍മര്‍ ഉപേക്ഷിച്ചു

യുകെയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധിത ഡിജിറ്റല്‍ ഐഡികള്‍ നല്‍കുമെന്ന പദ്ധതി ഉപേക്ഷിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് പുതിയ യു-ടേണ്‍. അനധികൃത കുടിയേറ്റത്തിന് എതിരായ ആയുധമായി യുകെയില്‍ ജോലി ചെയ്യാനുള്ള അവകാശം തെളിയിക്കാന്‍ ഡിജിറ്റല്‍ ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കുമെന്നായിരുന്നു സ്റ്റാര്‍മറുടെ പ്രഖ്യാപനം.

എന്നാല്‍ പ്രധാനമന്ത്രി പദത്തിലെ തന്റെ 13-ാമത്തെ യു-ടേണില്‍ ഐഡി സ്‌കീമില്‍ വെള്ളം ചേര്‍ത്തിരിക്കുകയാണ് സ്റ്റാര്‍മര്‍. 2029-ല്‍ ഡിജിറ്റല്‍ ഐഡി ആരംഭിക്കുമെങ്കിലും ഇത് ഓപ്ഷനലായിരിക്കും. ജോലിക്കാര്‍ക്ക് തങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാന്‍ മറ്റ് രേഖകള്‍ നല്‍കാന്‍ അനുമതി ഉണ്ടാകും.

സ്‌കീം നടപ്പാക്കുമ്പോള്‍ ബ്രിട്ടീഷുകാര്‍ക്ക് ഔദ്യോഗികമായി ഡിജിറ്റല്‍ ഐഡി സ്വീകരിക്കേണ്ടി വരില്ല. പദ്ധതി റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത കണ്‍സര്‍വേറ്റീവുകള്‍ ഗവണ്‍മെന്റ് വീണ്ടും എടുത്ത യു-ടേണിനെ വിമര്‍ശിക്കുകയും ചെയ്തു.

'കീര്‍ സ്റ്റാര്‍മറുടെ നട്ടെല്ലില്ലായ്മ തുടരുകയാണ്. അനധികൃതമായി ജോലി ചെയ്യുന്നതിനെ നേരിടാനുള്ള പദ്ധതിയെന്ന് കൊട്ടിഘോഷിച്ച പദ്ധതിയാണ് സമ്മര്‍ദം നേരിട്ടപ്പോള്‍ തന്നെ ഉപേക്ഷിച്ചത്', ഷാഡോ ക്യാബിനറ്റ് ഓഫീസ് മന്ത്രി മൈക്ക് വുഡ് പറഞ്ഞു. അനധികൃത കുടിയേറ്റത്തില്‍ യാതൊരു മാറ്റവും വരുത്താത്ത മോശം ഐഡിയ ആയിരുന്നു ഇതെന്ന് ടോറി ജസ്റ്റിസ് വക്താവ് റോബര്‍ട്ട് ജെന്റിക്ക് കൂട്ടിച്ചേര്‍ത്തു.

  • നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം
  • ലണ്ടനില്‍ 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിഷേധവുമായി സിഖുകാര്‍
  • ഭാര്യാമാതാവിന്റെ ചരമ വാര്‍ഷികത്തിനെത്തിയ സ്റ്റീവനേജ് മലയാളി നാട്ടില്‍ ഹൃദയാഘാതം മൂലം മരിച്ചു
  • നോര്‍ത്താംപ്ടണിലെ ഡോ.ഷാജിയ്ക്ക് ആദരാഞ്ജലികളുമായി പ്രിയപ്പെട്ടവര്‍; പൊതുദര്‍ശനവും സംസ്‌കാരവും 19ന്
  • ഫോസ്റ്റര്‍ റെസിഡന്‍ഷ്യല്‍ കെയറുകളിലെ കൗമാരക്കാരില്‍ നാലില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു!
  • 1.5 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള വീടുകളില്‍ നിന്നും 'മാന്‍ഷന്‍ ടാക്‌സ്' പിരിക്കാന്‍ നീക്കം
  • എന്‍എച്ച്എസില്‍ ഫ്ലൂവും നോറോവൈറസും ബാധിച്ച രോഗികളുടെ ഒഴുക്ക്; ഗുരുതരസ്ഥിതി പ്രഖ്യാപിച്ച് ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍
  • ഹെല്‍ത്ത് വര്‍ക്കറെന്ന പേരിലെത്തി കറി ഹൗസില്‍ ജോലി; വിസ ദുരുപയോഗം ചെയ്യുന്ന ആയിരക്കണക്കിന് കേസുകളില്‍ അന്വേഷണം
  • കുടിവെള്ളം കിട്ടാതെ കെന്റിലേയും സസെക്‌സിലേയും പതിനായിരക്കണക്കിന് പേര്‍ ദുരിതത്തില്‍
  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അശ്ലീല ചാറ്റിങ്; ഇന്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions