ഇരുപതു വര്‍ഷമായി സ്‌കന്ത്രോപ്പില്‍ താമസിക്കുകയായിരുന്ന സന്തോഷ് ജേക്കബിന്റെ വേര്‍പാടിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവര്‍. ഈമാസം ഒന്‍പതിന് വെളളിയാഴ്ചയാണ് സന്തോഷ് ജേക്കബിന്റെ മരണം സംഭവിച്ചത്. സംസ്‌കാരം 17ന് ശനിയാഴ്ചയാണ് നടക്കുക. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ നാലു മണി വരെ സ്‌കന്ത്രോപ്പിലെ ഓള്‍ഡ് ബ്രംപി യുണൈറ്റഡ് ചര്‍ച്ചിലാണ് ചടങ്ങുകള്‍. ഇതിന്റെ ലൈവ് സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്. സംസ്‌കാരം 20ന് ചൊവ്വാഴ്ച നാട്ടില്‍ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
ദേവാലയത്തിന്റെ വിലാസം
Old Brumby United Church, Scunthorpe, DN16 2AQ
പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശിയായ സന്തോഷ് ജേക്കബ് 2004ലാണ് യുകെയിലെത്തിയത്. ആദ്യം നോട്ടിംഗ്ഹാമിലായിരുന്ന സന്തോഷ് പിന്നീടാണ് സ്‌കന്ത്രോപ്പിലെത്തിയത്. ഒരു വര്‍ഷം മുമ്പാണ് ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിയത്. എങ്കിലും എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന സന്തോഷ് ഡിസംബര്‍ പത്തിനാണ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. പെട്ടെന്നാണ് വീട്ടില്‍ വച്ച് കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ചത്. ഉടന്‍ തന്നെ പ്രാഥമിക ചികിത്സയും ജീവന്‍ രക്ഷാ പ്രവര്‍ത്തകര്‍ ഓടിയെത്തുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ സാധിക്കാതെ വരികയായിരുന്നു. ഇവിടെ സന്ദര്‍ലാന്റ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗവും നാട്ടില്‍ ചന്ദനപ്പള്ളി വലിയ പള്ളി ഓര്‍ത്തഡോക്‌സ് അംഗവുമായിരുന്നു.
ഭാര്യ സുനി മോള്‍ പുന്നെന്‍, മക്കള്‍: സോനു സന്തോഷ്, ഷോണ്‍ സന്തോഷ്.