നാട്ടുവാര്‍ത്തകള്‍

ബേപ്പൂരില്‍ റിയാസിനെതിരെ പിവി അന്‍വറിനെ മത്സരിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദേശം


നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍ കോഴിക്കോട് ബേപ്പൂരില്‍ മത്സരിക്കണമെന്ന നിര്‍ദേശവുമായി യുഡിഎഫ് നേതൃത്വം. മണ്ഡലത്തില്‍ സജീവമാകാന്‍ അന്‍വറിന് യുഡിഎഫ് നേതൃത്വം നിര്‍ദ്ദേശം നല്‍കി. ബേപ്പൂരില്‍ മത്സരിക്കണമെന്ന് കോഴിക്കോട് ഡിസിസിയും അന്‍വറിന് മേല്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് സൂചന. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ പി വി അന്‍വര്‍ മത്സരിച്ചാല്‍ കോഴിക്കോട് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രം നല്‍കാനാണ് മുന്നണിയിലെ ആലോചന.

ബേപ്പൂരില്‍ പി വി അന്‍വര്‍ വരികയാണെങ്കില്‍ മുഹമ്മദ് റിയാസിനെതിരെ ശക്തമായ മത്സരം നടക്കും. അതിനൊപ്പം തന്നെ സമീപ സ്ഥലങ്ങളിലും ഇതിന്റെ ഒരു ആഘാതം ഉണ്ടാകുമെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടല്‍. നേരത്തെ തവനൂരും പട്ടാമ്പിയുമടക്കമുള്ള മണ്ഡലങ്ങള്‍ അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബേപ്പൂര്‍ അല്ലാതെ മറ്റ് സീറ്റുകള്‍ തേടേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം.

യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കുക എന്നുള്ളതാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ യുഡിഎഫ് പറയുന്നതനുസരിച്ച് മുന്നോട്ടുപോകാനാണ് തീരുമാനം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംഘടിപ്പിക്കുന്ന യാത്രയുടെ ഭാഗമായി വലിയ തരത്തിലുള്ള പ്രചാരണ പരിപാടികളുമായി തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും സൂചനകളുണ്ട്.

  • കൊല്ലം സായി ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍
  • ഞങ്ങളെയോര്‍ത്ത് ആരും കരയേണ്ട...എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കും'- ജോസ് കെ മാണി
  • തിരുവല്ലയിലെ ഹോട്ടലില്‍ എത്തിയത് അതിജീവിതയുമായി സംസാരിക്കാനെന്ന് രാഹുല്‍
  • മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചു; ഐഷ പോറ്റി കോണ്‍ഗ്രസില്‍
  • കാഞ്ഞിരപ്പള്ളിയില്‍ യുവതിയും യുവാവും വീടിനുള്ളില്‍ മരിച്ച നിലയില്‍
  • രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍; എംഎല്‍എക്കെതിരെയുള്ള മൂന്നാമത്തെ ബലാത്സംഗ കേസ്
  • അയ്യപ്പനെ കൊള്ളയടിച്ചവരില്‍ തന്ത്രിയും! അറസ്റ്റ്
  • ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മരിച്ച യാചകന്റെ സഞ്ചികളില്‍ നിന്ന് നാലര ലക്ഷം രൂപ
  • കാണാനില്ലെന്ന് പൊലീസില്‍ പരാതി; പിന്നാലെ കമിതാക്കള്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍
  • 'ദിലീപിനെ വെറുതെ വിടാന്‍ എഴുതിയ വിധി'; വിചാരണ കോടതിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions