യു.കെ.വാര്‍ത്തകള്‍

നോര്‍ത്താംപ്ടണിലെ ഡോ.ഷാജിയ്ക്ക് ആദരാഞ്ജലികളുമായി പ്രിയപ്പെട്ടവര്‍; പൊതുദര്‍ശനവും സംസ്‌കാരവും 19ന്

ലണ്ടന്‍: നോര്‍ത്താംപ്ടണില്‍ നിര്യാതനായ ഡോ. ഷാജിയ്ക്ക് ആദരാഞ്ജലികളുമായി പ്രിയപ്പെട്ടവരും സുഹൃത്തുക്കളും. ഈമാസം 19ന് തിങ്കളാഴ്ചയാണ് പൊതുദര്‍ശനവും സംസ്‌കാരവും നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 11 മണിയോടെ നോര്‍ത്താംപ്ടണ്‍ റോമന്‍ കാത്തോലിക്ക കത്തീഡ്രല്‍ പള്ളിയില്‍ വൈദികരുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍ ആരംഭിക്കും. ദിവ്യബലിക്കു ശേഷം ഷാജി ഡോക്ടറിന് അന്തിമോപചാരം അര്‍പ്പിക്കുവാനുള്ള അവസരം ഉണ്ടായിരിക്കും. തുടര്‍ന്ന് ശവ സംസ്‌കാരം കിങ്സ്തോര്‍പ്പ് സെമിത്തരിയില്‍ ഉച്ചയ്ക്ക് മണിയോടുകൂടി നടത്തുന്നതായിരിക്കും.

ദേവാലയത്തിന്റെ വിലാസം

The Catholic Cathedral of Our Lady Immaculate & St Thomas of Canterbury, Kingsthorpe Rd, Primrose Hill, Northampton NN2 6AG

ജനുവരി ഒന്നാംതീയതി ആയിരുന്നു ഷാജി ഡോക്ടറുടെ വിടവാങ്ങല്‍ സംഭവിച്ചത്. നോര്‍ത്താംപ്ടണ്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന ഷാജി പെട്ടെന്ന് അസുഖം മൂര്‍ച്ഛിച്ചു മരണപ്പെടുകയായിരുന്നു. അതേ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയിരുന്നു ഭാര്യ. മരണ സമയത്ത് ഭാര്യയും മക്കളും എല്ലാം അരികിലുണ്ടായിരുന്നു. കുടുംബത്തിന് ആശ്വാസമായി വൈദികരായ സെബാസ്റ്റ്യന്‍, ബെന്നിയച്ചന്‍, സമൂഹത്തിലെ നാനാതുറയിലുള്ള കുടുംബങ്ങള്‍, ബന്ധു മിത്രാദികള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ എത്തിച്ചേര്‍ന്നു.

കോട്ടയം കൂത്രപ്പള്ളി പടിഞ്ഞാറേ വീട്ടില്‍ കുടുംബാംഗമായ ഷാജി ഹോമിയോ ഡോക്ടര്‍ ആയിരുന്നു. ഇലഞ്ഞി ഊര്‍വ്വച്ചാലില്‍ കുടുംബാംഗമായ ഭാര്യ മിനി സീനിയര്‍ നോനാറ്റല്‍ സ്റ്റാഫ് നഴ്‌സ് ആണ്. മക്കള്‍ ഷെല്‍വിന്‍, ഷോല്‍സിന്‍, മരുമകള്‍ ഹെലന ഷെല്‍വിന്‍.

  • നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം
  • ലണ്ടനില്‍ 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിഷേധവുമായി സിഖുകാര്‍
  • ഭാര്യാമാതാവിന്റെ ചരമ വാര്‍ഷികത്തിനെത്തിയ സ്റ്റീവനേജ് മലയാളി നാട്ടില്‍ ഹൃദയാഘാതം മൂലം മരിച്ചു
  • ഫോസ്റ്റര്‍ റെസിഡന്‍ഷ്യല്‍ കെയറുകളിലെ കൗമാരക്കാരില്‍ നാലില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു!
  • 1.5 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള വീടുകളില്‍ നിന്നും 'മാന്‍ഷന്‍ ടാക്‌സ്' പിരിക്കാന്‍ നീക്കം
  • പ്രതിഷേധം: ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുമെന്ന പ്രഖ്യാപനവും സ്റ്റാര്‍മര്‍ ഉപേക്ഷിച്ചു
  • എന്‍എച്ച്എസില്‍ ഫ്ലൂവും നോറോവൈറസും ബാധിച്ച രോഗികളുടെ ഒഴുക്ക്; ഗുരുതരസ്ഥിതി പ്രഖ്യാപിച്ച് ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍
  • ഹെല്‍ത്ത് വര്‍ക്കറെന്ന പേരിലെത്തി കറി ഹൗസില്‍ ജോലി; വിസ ദുരുപയോഗം ചെയ്യുന്ന ആയിരക്കണക്കിന് കേസുകളില്‍ അന്വേഷണം
  • കുടിവെള്ളം കിട്ടാതെ കെന്റിലേയും സസെക്‌സിലേയും പതിനായിരക്കണക്കിന് പേര്‍ ദുരിതത്തില്‍
  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അശ്ലീല ചാറ്റിങ്; ഇന്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions