Don't Miss

എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച

2026-ലെ എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍. രോഗികളെയും സംവിധാനത്തെയും ഗുരുതരമായി ബാധിക്കുന്ന സമരങ്ങള്‍ ഒഴിവാക്കാനാണ് ശ്രമങ്ങള്‍. ഈ മാസം ചര്‍ച്ചകള്‍ നടത്തി 2026 ല്‍ കൂടുതല്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ഡോക്ടര്‍മാരും, ആരോഗ്യ മേധാവികളും ശ്രമിക്കുന്നത്. അംഗങ്ങള്‍ക്കിടയില്‍ ബാലറ്റിംഗ് നടത്തണമെന്നതിനാല്‍ ഫെബ്രുവരി വരെ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് സമരത്തിന് ഇറങ്ങാന്‍ കഴിയില്ല. ഈ സമയത്ത് ഒത്തുതീര്‍പ്പ് എത്തിക്കാനാണ് മന്ത്രിമാരുടെ ശ്രമം.

ഫ്ലൂ പകര്‍ച്ചവ്യാധിയായി പടര്‍ന്ന് പിടിച്ച ഡിസംബറിലും ഡോക്ടര്‍മാര്‍ ക്രിസ്മസ് മുന്നോടിയായി പണിമുടക്കിയത് ഗവണ്‍മെന്റിനെ ചൊടിപ്പിച്ചിരുന്നു. ഈ പ്രശ്‌നം ഒഴിവാക്കാന്‍ ആഴ്ചയില്‍ പല തവണ ബിഎംഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനുള്ള ഒരുക്കത്തിലാണ് ഗവണ്‍മെന്റ് അധികൃതര്‍.

'ക്രിസ്മസ് മുന്‍പായി ഇരുഭാഗവും വാക്‌പോരില്‍ ഏര്‍പ്പെട്ടിരുന്നു. പുതുവര്‍ഷത്തില്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതിലേക്കാണ് നീങ്ങുന്നത്', ചര്‍ച്ചകളുമായി ബന്ധമുള്ള സ്രോതസ് സണ്ണിനോട് പറഞ്ഞു. എന്‍എച്ച്എസ് ഡോക്ടര്‍ ജോലിക്ക് വിദേശ ഡോക്ടര്‍മാരേക്കാള്‍ മുന്‍ഗണന യുകെ ഗ്രാജുവേറ്റ്‌സിന് ലഭിക്കാനുള്ള നിയമപരമായ നീക്കങ്ങള്‍ ഹെല്‍ത്ത് സെക്രട്ടറി ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ 26 ശതമാനം ശമ്പളവര്‍ധന ചോദിക്കുന്ന ഡോക്ടര്‍മാരുടെ ആവശ്യം അംഗീകരിക്കാന്‍ വെസ് സ്ട്രീറ്റിംഗ് ഇപ്പോഴും തയാറല്ല. ഈ ആവശ്യം ഉന്നയിച്ച് 14-ാം തവണയാണ് ഡിസംബറിലെ പണിമുടക്ക് അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം 29 ശതമാനം വര്‍ദ്ധന ലഭിച്ചിട്ടും റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് ആശ്വാസമായിട്ടില്ല.

  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions