നാട്ടുവാര്‍ത്തകള്‍

കൊല്ലം സായി ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യുടെ ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ തൂങ്ങിമരിച്ച നിലയില്‍. പ്ലസ് ടു, എസ്എസ്എല്‍സി ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തോട് ചേര്‍ന്ന സായി ഹോസ്റ്റലിലാണ് സംഭവം.

ഇന്ന് അഞ്ച് മണിയോടെ പ്രാക്ടീസിന് പോകാന്‍ വേണ്ടി വിളിച്ചപ്പോള്‍ മുറി തുറക്കാത്തതിനെ തുടര്‍ന്ന് തള്ളിത്തുറന്നപ്പോഴാണ് ഇരുവരെയും രണ്ട് ഫാനുകളിലായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ല.

മരണകാരണവും വ്യക്തമല്ല. ഇന്ന് പുലര്‍ച്ചെ രണ്ട് മണി വരെ ഈ വിദ്യാര്‍ത്ഥിനികളെ മറ്റ് വിദ്യാര്‍ത്ഥിനികള്‍ കണ്ടിരുന്നു. തിരുവനന്തപുരം, കോഴിക്കോട് സ്വദേശിനികളാണ് മരിച്ച വിദ്യാര്‍ത്ഥിനികള്‍.

  • ഞങ്ങളെയോര്‍ത്ത് ആരും കരയേണ്ട...എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കും'- ജോസ് കെ മാണി
  • തിരുവല്ലയിലെ ഹോട്ടലില്‍ എത്തിയത് അതിജീവിതയുമായി സംസാരിക്കാനെന്ന് രാഹുല്‍
  • ബേപ്പൂരില്‍ റിയാസിനെതിരെ പിവി അന്‍വറിനെ മത്സരിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദേശം
  • മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചു; ഐഷ പോറ്റി കോണ്‍ഗ്രസില്‍
  • കാഞ്ഞിരപ്പള്ളിയില്‍ യുവതിയും യുവാവും വീടിനുള്ളില്‍ മരിച്ച നിലയില്‍
  • രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍; എംഎല്‍എക്കെതിരെയുള്ള മൂന്നാമത്തെ ബലാത്സംഗ കേസ്
  • അയ്യപ്പനെ കൊള്ളയടിച്ചവരില്‍ തന്ത്രിയും! അറസ്റ്റ്
  • ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മരിച്ച യാചകന്റെ സഞ്ചികളില്‍ നിന്ന് നാലര ലക്ഷം രൂപ
  • കാണാനില്ലെന്ന് പൊലീസില്‍ പരാതി; പിന്നാലെ കമിതാക്കള്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍
  • 'ദിലീപിനെ വെറുതെ വിടാന്‍ എഴുതിയ വിധി'; വിചാരണ കോടതിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions