വീണ്ടും യുകെയില്‍ മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ഇന്നലെ രാത്രി മുതല്‍ നല്‍കിയ മുന്നറിയിപ്പില്‍ നിരവധി പ്രദേശങ്ങളില്‍ മഞ്ഞു വീഴുന്നത് ശക്തമാകുമെന്ന് വ്യക്തമാക്കി. കനത്ത മൂടല്‍ മഞ്ഞില്‍ കാഴ്ച പരിധി കുറയുമെന്നതിനാല്‍ യാത്ര തിരിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
ജനുവരി 20 ഓടെ തണുപ്പു ശക്തമാകും. 29 വരെ മഞ്ഞു വീഴ്ച തുടരുമെന്നും മുന്നറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പടിഞ്ഞാറന്‍ മേഖലയില്‍ ഈര്‍പ്പമുള്ള കാലാവസ്ഥയും കിഴക്കന്‍ മേഖലയില്‍ വരണ്ട കാലാവസ്ഥയുമാകും. താപനില വളരെ താഴുന്നതോടെ മഞ്ഞുവീഴ്ച ഉയരും.
ജനുവരി 27, 28 തിയതികളില്‍ വിവിധ ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് പ്രവചിക്കുന്നത്. ബര്‍മിംഗ്ഹാമിലും മാഞ്ചസ്റ്ററിലും ഗ്ലാസ്‌ഗോയിലും എഡിന്‍ബര്‍ഗിലും ജനുവരി 26ന് ശേഷം മഞ്ഞുവീഴ്ച ശക്തമാകും. ഗതാഗത പ്രതിസന്ധിയും ഫ്ലൂ ഉള്‍പ്പെടെ ആരോഗ്യ പ്രതിസന്ധിയും രൂക്ഷമാകുമെന്നും ജാഗ്രത തുടരണമെന്നുമാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്.