യു.കെ.വാര്‍ത്തകള്‍

2026 ലെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാമത് സിംഗപ്പൂര്‍; പിന്തള്ളപ്പെട്ടു യുകെ

2026ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടിക ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ് പുറത്തുവിട്ടു. ബ്രക്സിറ്റിന് ശേഷം പാസ്‌പോര്‍ട്ടിന്റെ കരുത്ത് കുറയുന്നുവെന്ന സൂചനകളുമായി യുകെ 182 രാജ്യങ്ങളിലേക്കുള്ള വിസരഹിത പ്രവേശനത്തോടെ ഏഴാം സ്ഥാനത്താണ്. ഇന്ത്യ ടോപ് 10 പട്ടികയില്‍ ഇടംനേടിയില്ല. അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (ഐഎടിഎ)യുടെ വിവരങ്ങളെ അടിസ്ഥാനമാക്കി 199 രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളും 227 യാത്രാ ലക്ഷ്യസ്ഥാനങ്ങളും വിലയിരുത്തിയാണ് റാങ്കിങ് തയാറാക്കിയിരിക്കുന്നത്.

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സിംഗപ്പൂര്‍ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 192 രാജ്യങ്ങളിലേക്കാണ് സിംഗപ്പൂര്‍ പാസ്‌പോര്‍ട്ടിന് വിസയില്ലാതെ പ്രവേശനം സാധ്യമാകുന്നത്. ജപ്പാനും ദക്ഷിണ കൊറിയയും 188 രാജ്യങ്ങളിലേക്കുള്ള പ്രവേശനത്തോടെ രണ്ടാം സ്ഥാനം പങ്കിട്ടു. ഡെന്‍മാര്‍ക്ക്, ലക്സംബര്‍ഗ്, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവ 186 രാജ്യങ്ങളുമായി മൂന്നാം സ്ഥാനത്താണ്.

ഓസ്ട്രിയ, ബെല്‍ജിയം, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, അയര്‍ലന്‍ഡ്, ഇറ്റലി, നെതര്‍ലന്‍ഡ്സ്, നോര്‍വേ എന്നിവ നാലാം സ്ഥാനവും ഹംഗറി, പോര്‍ച്ചുഗല്‍, സ്ലോവാക്യ, സ്ലോവീനിയ, യുഎഇ എന്നിവ അഞ്ചാം സ്ഥാനവും നേടി. അമേരിക്കന്‍ പാസ്‌പോര്‍ട്ട് പട്ടികയില്‍ വീണ്ടും പിന്നോട്ട് പോയി പത്താം സ്ഥാനത്തായി.

അമേരിക്കന്‍ പാസ്‌പോര്‍ട്ടിന് 179 രാജ്യങ്ങളിലേക്കാണ് വിസരഹിത യാത്ര സാധ്യമാകുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് യുഎസിനും യുകെയ്ക്കും ഇത് ശ്രദ്ധേയമായ ഇടിവാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

  • ജോലി ചെയ്യേണ്ട പ്രായത്തിലുള്ള അഞ്ചിലൊന്ന് പേരും യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍
  • പെട്രോള്‍പമ്പുകളില്‍ നീണ്ട ക്യൂ; ഇന്ധന പ്രതിസന്ധിയ്ക്കു സാധ്യത
  • തുടര്‍ച്ചയായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; ബ്രിട്ടനില്‍ 200ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി
  • ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ ആപ്ലിക്കേഷനുകളില്‍ 65% ഇടിവ്!
  • നിയമ ജോലി ഉപേക്ഷിച്ച് ഫുള്‍ ടൈം ഡോഗ് വാക്കറായി; ദിവസവും 400 പൗണ്ട് വരെ വരുമാനം നേടുന്നുവെന്ന് യുവതി
  • കിടപ്പുരോഗിയെ ബലാത്സംഗത്തിന് ഇരയാക്കി; പാക് കെയറര്‍ക്ക് 12 വര്‍ഷം ജയില്‍
  • യുകെയില്‍ സിക്ക് ബസ് ഡ്രൈവറെ മര്‍ദിച്ച് ബസ് തട്ടിയെടുത്തു; 20കാരന്‍ അറസ്റ്റില്‍
  • പലിശ നിരക്കുകള്‍ കൂട്ടാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, എങ്കിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മുന്നോട്ട്
  • ഇംഗ്ലണ്ടിലും, വെയില്‍സിലും കുട്ടികളുടെ കുറ്റകൃത്യങ്ങള്‍ക്ക് മാതാപിതാക്കള്‍ക്ക് ശിക്ഷ വരും!
  • റെന്റര്‍സ് റൈറ്റ് ആക്ട് ഭീതി; ഇംഗ്ലണ്ടില്‍ വീട് വാടകക്ക് കൊടുക്കുന്നവര്‍ കളമൊഴിയുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions