യു.കെ.വാര്‍ത്തകള്‍

യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്നവരുടെ എണ്ണത്തില്‍ ഒരു മില്ല്യണ്‍ വര്‍ധന; ജോലി ചെയ്യാതെ ജീവിക്കുന്നത് 4.17 മില്ല്യണ്‍ പേര്‍

ജോലി ചെയ്യുന്നവരില്‍ നിന്നും നികുതി ഈടാക്കുകയും ജോലി അന്വേഷിക്കാന്‍ പോലും തയാറാകാതെ ജീവിക്കുന്നവരെ താലോലിക്കുകയും ചെയ്യുകയാണ് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ എന്ന് വിമര്‍ശനം. അവസരം മുതലാക്കി യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്നവരുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായിരിക്കുകയാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തൊഴില്‍രഹിത ബെനഫിറ്റുകള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ 1 മില്ല്യണ്‍ വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ജോലി അന്വേഷിക്കാതെ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് വാങ്ങുന്നവരുടെ എണ്ണം 4.17 മില്ല്യണിലാണ് എത്തിനില്‍ക്കുന്നത്. 3.06 മില്ല്യണില്‍ നിന്നാണ് ഈ കുതിപ്പ്.

തൊഴിലില്ലായ്മ വര്‍ധിക്കുകയും, വെല്‍ഫെയര്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെ കീര്‍ സ്റ്റാര്‍മറിന് ഈ കണക്കുകള്‍ കനത്ത തിരിച്ചടിയാണ്. വെല്‍ഫെയര്‍ ബില്ലില്‍ നിന്നും 5 ബില്ല്യണ്‍ പൗണ്ട് കുറവ് വരുത്താന്‍ ഗവണ്‍മെന്റ് ശ്രമം തുടങ്ങിയെങ്കിലും ലേബര്‍ എംപിമാരുടെ വിമതനീക്കം മൂലം പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.

കഴിഞ്ഞ ബജറ്റില്‍ എംപിമാരെ തൃപ്തിപ്പെടുത്താനായി നികുതി വര്‍ധനവിലെ നല്ലൊരു ഭാഗം വെല്‍ഫെയറുകള്‍ക്കായി വിനിയോഗിക്കുകയും ചെയ്തു. എന്നാല്‍ ജനങ്ങള്‍ക്ക് ആനുകൂല്യം നല്‍കി ഒതുക്കി ഇരുത്തുന്ന പരിപാടിയാണ് ഇതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. ജോലിയില്ലാതെ ആശ്രയിച്ച് ജീവിക്കുന്ന നിലയില്‍ ആളുകള്‍ കുടുങ്ങിപ്പോകുമെന്നാണ് ആശങ്ക.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions