യു.കെ.വാര്‍ത്തകള്‍

ഗില്‍ഡ്ഫോര്‍ഡില്‍ 15 വയസുകാരന്റെ കൊലപാതകം; രണ്ട് കൗമാരക്കാര്‍ പ്രതികള്‍

ഗില്‍ഡ്ഫോര്‍ഡില്‍ 15 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് കൊലപാതക കുറ്റം ചുമത്തി. കൊല്ലപ്പെട്ട കുട്ടിയുടെ പേര് ലൂയിസ് ഗബ്രിയേല്‍ ഗ്വെംബെസ് എന്നാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് . തിങ്കളാഴ്ച വൈകിട്ട് 6.10ന് സ്റ്റോക്ക് പാര്‍ക്കിന് സമീപമുള്ള ലിഡോ റോഡിലെ വനപ്രദേശത്ത് കുത്തേറ്റതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

15 വയസും 16 വയസും പ്രായമുള്ള രണ്ട് ആണ്‍കുട്ടികളാണ് കേസിലെ പ്രതികള്‍. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തിനൊപ്പം കവര്‍ച്ചയ്ക്ക് ഗൂഢാലോചന നടത്തിയതും കത്തി പോലുള്ള മൂര്‍ച്ചയുള്ള ആയുധം കൈവശം വെച്ചതുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന മറ്റ് കുറ്റങ്ങള്‍.

പ്രതികളെ ശനിയാഴ്ച ഗില്‍ഡ്ഫോര്‍ഡ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് സറി പോലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായും പൊതുജനങ്ങളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതായും പോലീസ് വ്യക്തമാക്കി.

  • ബസുകളില്‍ മൊബൈലില്‍ പാട്ടോ വീഡിയോകളോ വയ്ക്കുന്നവര്‍ക്ക് 100 പൗണ്ട് പിഴ!
  • ഒരു വര്‍ഷത്തിനിടെ ലീവ് ടു റിമെയിന്‍ നേടിയത് 200,000 പേര്‍; ലേബറിന് വിമര്‍ശനം
  • 99-കാരി രോഗിയുടെ 770,000 പൗണ്ട് അടിച്ചുമാറ്റി നഴ്‌സ്; വീട് വരെ സ്വന്തം പേരിലേക്ക് മാറ്റി!
  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions