യു.കെ.വാര്‍ത്തകള്‍

പ്രധാനമന്ത്രിപദം ലക്ഷ്യമിട്ട ആന്‍ഡി ബേണ്‍ഹാമിനെ ഒതുക്കി കീര്‍ സ്റ്റാര്‍മര്‍

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ക്കു പകരക്കാരന്‍ വേണമെന്ന ആവശ്യം നേതാക്കളിലും അണികളിലും ശക്തമാണ്. സ്റ്റാര്‍മറുടെ ജനപ്രീതി കുറയുന്ന സാഹചര്യത്തില്‍ ലേബര്‍ പാര്‍ട്ടിയും ജനങ്ങളുടെ അതൃപ്തിയ്‌ക്ക്‌ പാത്രമായിരിക്കുകയാണ്. ഇതിനിടെ മികച്ച നേതൃത്വം പാര്‍ട്ടിയിലുണ്ടാകണമെന്ന് ആവശ്യം ഉയരുന്നുമുണ്ട്. അതിനിടെയാണ് മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം എംപിയാകാന്‍ നീക്കം നടത്തിയത് . പാര്‍ട്ടിയില്‍ മികച്ച അഭിപ്രായമുള്ള നേതാവാണ് ബേണ്‍ഹാം. വരുന്ന തെരഞ്ഞെടുപ്പില്‍ താന്‍ പോരാട്ടത്തിനിറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി .പ്രധാനമന്ത്രിയ്ക്ക് പിന്‍ഗാമിയായി മാഞ്ചസ്റ്റര്‍ മേയര്‍ എത്തിയേക്കുമെന്നത് വേഗം ചര്‍ച്ചയായി.

എന്നാല്‍ ഇതിനു തടയിട്ടിരിക്കുകയാണ് കീര്‍ സ്റ്റാര്‍മര്‍. ആന്‍ഡി ബേണ്‍ഹാമിന് മാഞ്ചസ്റ്റര്‍ മേയര്‍ പദവി രാജിവെയ്ക്കാന്‍ പാര്‍ട്ടി കമ്മിറ്റി അനുമതി നിഷേധിച്ചു. വെസ്റ്റ്മിന്‍സ്റ്ററിലേക്ക് എംപിയായി മടങ്ങിയെത്തിയാല്‍ ബേണ്‍ഹാം തനിക്ക് പാരയാകുമെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് ഇദ്ദേഹത്തിന് മേയര്‍ പദവി രാജിവെയ്ക്കാന്‍ അനുമതി നിഷേധിച്ചത്. 45 മിനിറ്റ് കൊണ്ട് ഒന്നിനെതിരെ എട്ട് വോട്ടിന് കമ്മിറ്റി ആവശ്യം നിഷേധിച്ചു. പുതിയ മേയറെ തെരഞ്ഞെടുക്കാന്‍ വേണ്ടിവരുന്ന കൂടിയ ചെലവ് ഉയര്‍ത്തിക്കാണിച്ചാണ് നടപടി. പ്രധാനമന്ത്രിയും എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ പാര്‍ട്ടി ഡെപ്യൂട്ടി നേതാവ് ലൂസി പവല്‍ മാത്രമാണ് അനുകൂലിച്ചത്.

ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റില്‍ മത്സരിക്കാന്‍ ബേണ്‍ഹാമിന് വഴിയൊരുങ്ങിയാല്‍ സ്റ്റാര്‍മര്‍ക്ക് നേതൃപോരാട്ടത്തിനും തയ്യാറാകേണ്ടിവരുമായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ വരവ് സ്റ്റാര്‍മര്‍ തടഞ്ഞത് പാര്‍ട്ടിയിലെ ആഭ്യന്തര കലഹം രൂക്ഷമാക്കും.

ബേണ്‍ഹാമിന്റെ വരവ് തടഞ്ഞതോടെ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന് പിന്നില്‍ അണിനിരക്കുകയാണ് പകുതിയോളം ലേബര്‍ എംപിമാര്‍. 404 എംപിമാരില്‍ ഇരുനൂറോളം എംപിമാര്‍ സ്ട്രീറ്റിംഗിന് പിന്തുണ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മേയിലെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ തിരിച്ചടി ഏറ്റുവാങ്ങിയാല്‍ സ്റ്റാര്‍മര്‍ക്ക് വെല്ലുവിളിയുമായി ഹെല്‍ത്ത് സെക്രട്ടറി രംഗത്തെത്തും.

  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions