യു.കെ.വാര്‍ത്തകള്‍

യുകെയിലെ ഗുരുതര കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നാഷണല്‍ പോലീസ് വരുന്നു

ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും പോലീസ് സേനകളെ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ പോലീസ് സര്‍വ്വീസ് രൂപീകരിക്കുന്നു. ബ്രിട്ടീഷ് എഫ്ബിഐ എന്ന് വിളിക്കപ്പെടാവുന്ന തരത്തിലാണ് പുതിയ സര്‍വ്വീസ് വരുന്നത്. സംഘടിത കുറ്റകൃത്യങ്ങള്‍ മുതല്‍, തീവ്രവാദം, തട്ടിപ്പ്, ഓണ്‍ലൈന്‍ കുട്ടിപ്പീഡനം വരെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ ഈ സംഘം അന്വേഷണം നടത്തും.

തിങ്കളാഴ്ച ഹോം ഓഫീസ് പ്രഖ്യാപിക്കുന്ന ധവളപത്രത്തിലാണ് പുതിയ സംഘത്തെ അണിനിരത്തുന്നത്. ഇതോടെ തട്ടിപ്പ്, ക്രിമിനല്‍ സംഘങ്ങള്‍, രാജ്യത്ത് നടത്തേണ്ട തീവ്രവാദ അന്വേഷണങ്ങള്‍ എന്നിവ നാഷണല്‍ ക്രൈം ഏജന്‍സിയും, പ്രാദേശിക ക്രൈം യൂണിറ്റുകളും സംയുക്തമായി അന്വേഷിക്കുന്ന രീതികളും അവസാനിക്കും.

ഇതിന് പകരം ലോകോത്തരമായ കഴിവുറ്റ ഉദ്യോഗസ്ഥരെയും, നൂതന സാങ്കേതികവിദ്യയും ഉപയോഗിച്ച് ദേശീയ തലത്തില്‍ അന്വേഷണം നടത്താന്‍ നാഷണല്‍ പോലീസ് സര്‍വ്വീസിനെ ഇറക്കുകയാണ് ചെയ്യുക. ഇതോടെ ലോക്കല്‍ പോലീസ് ഓഫീസര്‍മാരുടെ സേവനങ്ങള്‍ ഗുരുതരമല്ലാത്ത, കുറഞ്ഞ സങ്കീര്‍ണ്ണതയുള്ള കുറ്റകൃത്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയം നല്‍കും. ഷോപ്പ് മോഷണങ്ങളും, സാമൂഹിക വിരുദ്ധ പെരുമാറ്റങ്ങളും ഉള്‍പ്പെടെ ലോക്കല്‍ സേനകള്‍ അന്വേഷിക്കാനും, നടപടിയെടുക്കാനും കഴിയും.

1960-കള്‍ക്ക് ശേഷമുള്ള വമ്പന്‍ നടപടിയില്‍ 43 പോലീസ് സേനകള്‍ക്കിടയില്‍ ലയനങ്ങള്‍ അരങ്ങേറും.
എത്ര പോലീസ് സേനകള്‍ ബാക്കിയുണ്ടാകുമെന്ന് നിലവില്‍ ഉറപ്പായിട്ടില്ലെങ്കിലും, 10 സേനകളായി ചുരുങ്ങുമെന്നാണ് കരുതുന്നത്. കൊലപാതകം, സംഘടിത കുറ്റകൃത്യം പോലുള്ള കേസുകളില്‍ പുതിയ റീജ്യണല്‍ സേനകളായിരിക്കും സങ്കീര്‍ണ്ണമായ അന്വേഷണങ്ങള്‍ നടത്തുക.

കൂടാതെ നിലവില്‍ തലവേദനയായി മാറിയ ഷോപ്പ്‌ലിഫ്റ്റിംഗ്, മൊബൈല്‍ മോഷണം, സാമൂഹ്യവിരുദ്ധ പെരുമാറ്റം പോലുള്ള വിഷയങ്ങളില്‍ ലോക്കല്‍ പോലീസിംഗ് മേഖലകളും സൃഷ്ടിക്കുമെന്നാണ് സൂചന. ഈ ലയനങ്ങള്‍ വഴി പോലീസിന്റെ പ്രാദേശിക പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനുള്ള ഫണ്ട് ലഭിക്കുമെന്നാണ് ഹോം ഓഫീസിന്റെ വിശ്വാസം.

  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions