യു.കെ.വാര്‍ത്തകള്‍

ഭക്ഷ്യവിലക്കയറ്റത്തിന് പിന്നില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധനവും, എനര്‍ജി ബില്ലുകളും

ഉയരുന്ന എനര്‍ജി ബില്ലുകളും, ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സും ചേര്‍ന്നാണ് രാജ്യത്ത് ഭക്ഷ്യ വിലക്കയറ്റം സൃഷ്ടിക്കുന്നതെന്ന് റീട്ടെയിലര്‍മാര്‍. ഉയര്‍ന്ന ചെലവുകള്‍ വഹിക്കാന്‍ സപ്ലയര്‍മാരും, സൂപ്പര്‍മാര്‍ക്കറ്റുകളും പെടാപ്പാട് പെടുമ്പോഴാണ് വിലക്കയറ്റം തിരിച്ചടിയാകുന്നത്.

ഷോപ്പുകളിലെ എല്ലാ ഉത്പന്നങ്ങളുടെയും വിലകളില്‍ ജനുവരി മാസം 1.5% വര്‍ധനവ് രേഖപ്പെടുത്തിയതായി ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം പറഞ്ഞു. ഡിസംബറിലെ 0.7% വര്‍ധനവില്‍ നിന്നുമാണ് ഈ കുതിച്ചുചാട്ടം. ഇക്കണോമിസ്റ്റുകള്‍ 0.7% വര്‍ധനവാണ് പ്രതീക്ഷിച്ചത്.

ജനുവരിയില്‍ ഭക്ഷ്യവിലകള്‍ വര്‍ഷത്തില്‍ 3.9% വെച്ചാണ് കൂടിയത്. ഡിസംബറില്‍ ഇത് 3.3 ശതമാനമായിരുന്നു. ഫ്രഷ് ഫുഡ് ഇന്‍ഫ്‌ളേഷന്‍ ഈ കാലയളവില്‍ 4.4% ഉയര്‍ന്നു.

എനര്‍ജി ചെലവുകളും, നാഷണല്‍ ഇന്‍ഷുറന്‍സും ചേര്‍ന്നാണ് ഷോപ്പുകളില്‍ വിലക്കയറ്റം സംഭാവന ചെയ്യുന്നതെന്ന് ബിആര്‍സി ചീഫ് എക്‌സിക്യൂട്ടീവ് ഹെലെന്‍ ഡിക്കിന്‍സണ്‍ പറഞ്ഞു. മത്സ്യം, മാംസം, പഴങ്ങള്‍ എന്നിവയാണ് ഏറ്റവും ബാധിക്കപ്പെടുന്നത്. സപ്ലൈ ദുര്‍ബലമാകുകയും, ഡിമാന്‍ഡ് ഉയരുകയും ചെയ്യുന്നുണ്ട്. ഭക്ഷ്യേതര ഉത്പന്നങ്ങളുടെയും വില കൂടുകയാണ്, അവര്‍ കൂട്ടിച്ചേര്‍ത്തു.

  • ബസുകളില്‍ മൊബൈലില്‍ പാട്ടോ വീഡിയോകളോ വയ്ക്കുന്നവര്‍ക്ക് 100 പൗണ്ട് പിഴ!
  • ഒരു വര്‍ഷത്തിനിടെ ലീവ് ടു റിമെയിന്‍ നേടിയത് 200,000 പേര്‍; ലേബറിന് വിമര്‍ശനം
  • 99-കാരി രോഗിയുടെ 770,000 പൗണ്ട് അടിച്ചുമാറ്റി നഴ്‌സ്; വീട് വരെ സ്വന്തം പേരിലേക്ക് മാറ്റി!
  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions