യു.കെ.വാര്‍ത്തകള്‍

സ്‌കൂള്‍ ദിനത്തില്‍ കുട്ടികളുമായി യാത്ര; രക്ഷിതാക്കള്‍ക്കുള്ള പിഴ റെക്കോര്‍ഡില്‍

സ്‌കൂള്‍ പ്രവൃത്തി ദിനങ്ങളില്‍ ക്ലാസ് കട്ട് ചെയ്ത് കുട്ടികളെ യാത്ര കൊണ്ടുപോകുന്ന മാതാപിതാക്കള്‍ ഇനി ജാഗ്രത പാലിക്കണം. രക്ഷിതാക്കള്‍ക്കു ചുമത്തുന്ന പിഴയുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലെത്തി. വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട പുതിയ കണക്കു പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം 459288 ഫൈനുകളാണ് ടേം ടൈം അവധി എടുത്തതിന്റെ പേരില്‍ ചുമത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ നാലു ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അനുമതിയില്ലാതെ സ്‌കൂളില്‍ വരാതിരുന്നതിന് ചുമത്തിയ ഫൈനുകളില്‍ 93 ശതമാനവും ഇത്തരം അവധികളുമായി ബന്ധപ്പെട്ടവയാണ്. 2024 ല്‍ വന്ന നിയമ ഭേദഗതിയാണ് ഇതിന് കാരണം. മുമ്പ് 60 പൗണ്ടായിരുന്ന പിഴ പുതിയ ചട്ട പ്രകാരം ഓരോ കുട്ടിയ്ക്കും 80 പൗണ്ടാക്കി ഉയര്‍ത്തി.

സ്‌കൂള്‍ ദിനങ്ങളില്‍ കുട്ടികള്‍ മുടങ്ങുന്നത് തടയാനാണ് നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സ്‌കൂള്‍ സമയത്ത് നീണ്ട അവധികളെടുക്കുന്നത് പഠനത്തെ ബാധിക്കും. നാട്ടിലേക്ക് യാത്ര പോകുന്ന മലയാളി കുടുംബങ്ങളിലെ കുട്ടികളുടെ സ്‌കൂള്‍ ദിനങ്ങള്‍ കുറയാറുണ്ട്. ഇതു പലപ്പോഴും ഫൈന്‍ അടയ്‌ക്കേണ്ട അവസ്ഥയിലെത്തിക്കും. അതുകൊണ്ടു ഇനി മുതല്‍ സ്‌കൂള്‍ പ്രവര്‍ത്തി ദിനങ്ങള്‍ അവധിയെടുപ്പിക്കാന്‍ മാതാപിതാക്കള്‍ രണ്ടുവട്ടം ആലോചിക്കും.

  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions