യു.കെ.വാര്‍ത്തകള്‍

ബജറ്റിനെതിരായ പ്രതിഷേധം; ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും സംഗീത വേദികള്‍ക്കും സര്‍ക്കാര്‍ പിന്തുണ

ബജറ്റിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും സംഗീത വേദികള്‍ക്കും ബിസിനസ് റേറ്റില്‍ ഇളവ് നല്‍കുന്ന പിന്തുണാ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ മുതല്‍ ബിസിനസ് റേറ്റ് ബില്ലില്‍ 15 ശതമാനം ഇളവ് ലഭിക്കുവാന്‍ തുടങ്ങും. കൂടാതെ രണ്ട് വര്‍ഷത്തേക്ക് റേറ്റ് വര്‍ധന ഉണ്ടാകില്ല എന്നും സര്‍ക്കാര്‍ പറയുന്നു. നവംബറില്‍ അവതരിപ്പിച്ച ബജറ്റിനെതിരായി ഈ മേഖലയില്‍ നിന്നും ഉണ്ടായ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് ഈ തീരുമാനം.

മൂന്ന് വര്‍ഷത്തെ ഈ പാക്കേജിന്റെ മൂല്യം 2026–27ല്‍ ഒരു ശരാശരി പബ്ബിന് 1,650 പൗണ്ട് ആയിരിക്കും എന്ന് ട്രഷറി മന്ത്രി ഡാന്‍ ടോംലിന്‍സണ്‍ പറഞ്ഞു. ബജറ്റിനെ തുടര്‍ന്ന് വലിയ വര്‍ധന നേരിടേണ്ടി വന്നതോടെ ആയിരത്തിലധികം പബ്ബുകള്‍ ലേബര്‍ എംപിമാരെ പ്രവേശിപ്പിക്കുന്നത് വരെ വിലക്കിയിരുന്നു. 2010 മുതല്‍ ഏകദേശം 7,000 പബ്ബുകള്‍ അടച്ചുപൂട്ടിയതായി ചൂണ്ടിക്കാട്ടിയ ടോംലിന്‍സണ്‍, പബ്ബുകള്‍ സമൂഹങ്ങളുടെ 'അടിത്തറ' ആണെന്നും കൂടുതല്‍ പിന്തുണ നല്‍കുകയാണ് ലക്ഷ്യമെന്നും പറഞ്ഞു.

പാക്കേജിന് ആദ്യ വര്‍ഷം 80 മില്യണ്‍ പൗണ്ട് ചെലവ് വരുമെന്നും തുടര്‍ന്ന് വരുന്ന വര്‍ഷങ്ങളുടെ ചെലവ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റി (OBR) വിലയിരുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, ഹോട്ടലുകളും റസ്റ്റോറന്റുകളും ഉള്‍പ്പെടെയുള്ള മേഖലകളും അപകടത്തിലാണെന്ന് യുകെ ഹോസ്പിറ്റാലിറ്റി മുന്നറിയിപ്പ് നല്‍കി. സഹായം വിപുലീകരിക്കണമെന്ന ആവശ്യം നേരത്തെതന്നെ ശക്തമായിരുന്നു. പബ്ബുകളെ വിലയിരുത്തുന്ന വാലുവേഷന്‍ ഓഫീസ് ഏജന്‍സി (VOA)യുടെ നടപടികള്‍ പുനഃപരിശോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഈ മേഖലയിലെ മലയാളികളടക്കം നിരവധിപേരുടെ ജോലിയും ഭീഷണി നേരിട്ടിരുന്നു.

  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions