യു.കെ.വാര്‍ത്തകള്‍

യുകെയില്‍ വാഹന ഉത്പാദനം 73 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍

യുകെയിലെ ത്പാദനം 73 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക് കൂപ്പുകുത്തി. കാര്‍, വാന്‍, ട്രക്ക്, ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ നിര്‍മ്മാണം കഴിഞ്ഞ വര്‍ഷം 1952ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയതായുള്ള കണക്കുകള്‍ ആണ് പുറത്തുവന്നത്. സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്ചറേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് (SMMT) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2025ല്‍ 7,64,715 വാഹനങ്ങള്‍ മാത്രമാണ് നിര്‍മ്മിച്ചത്. ഇത് 2024നേക്കാള്‍ 15.5 ശതമാനം കുറവാണ്. നിര്‍മ്മിച്ച വാഹനങ്ങളില്‍ ഭൂരിഭാഗവും കാറുകളാണ്. 2016ല്‍ 17 ലക്ഷം കാറുകള്‍ നിര്‍മ്മിച്ചിരുന്ന രാജ്യത്ത് ഇപ്പോഴത്തെ ഇടിവ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

വ്യവസായം നേരിടുന്നത് ഏറ്റവും കഠിനമായ വെല്ലുവിളികള്‍ ആണെന്ന് SMMT ചീഫ് എക്സിക്യൂട്ടീവ് മൈക്ക് ഹോവ്സ് പറഞ്ഞു. ജാഗ്വാര്‍ ലാന്‍ഡ് റോവറിന് നേരെയുണ്ടായ സൈബര്‍ ആക്രമണവും ലൂട്ടണിലെ ഫാക്ടറി അടച്ചുപൂട്ടലും ഉത്പാദനത്തെ സാരമായി ബാധിച്ചു. ഇതോടൊപ്പം ബ്രെക്സിറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വം, കോവിഡ് കാലത്തെ ആഘാതം, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, സ്വിന്‍ഡണിലെ ഹോണ്ട ഫാക്ടറി അടച്ചത് തുടങ്ങിയ വിഷയങ്ങളും വാഹന വ്യവസായത്തിന് തിരിച്ചടിയായി.

ഈ വര്‍ഷം പുതിയ ഇലക്ട്രിക് വാഹന മോഡലുകള്‍ വിപണിയിലെത്തുന്നതോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027ഓടെ കാര്‍, വാന്‍ ഉത്പാദനം വീണ്ടും ഉയരാമെന്നുമാണ് SMMTയുടെ വിലയിരുത്തല്‍. എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നയ നിര്‍ദേശങ്ങള്‍ ബ്രിട്ടന്‍ വാഹന വ്യവസായത്തിന് വലിയ ഭീഷണിയാണെന്നും ഹോവ്സ് മുന്നറിയിപ്പ് നല്‍കി.

  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions