യു.കെ.വാര്‍ത്തകള്‍

ലിറ്റില്‍ബറോയില്‍ ലഘുവിമാനം തകര്‍ന്നുവീണ് 2 പേര്‍ക്ക് ദാരുണാന്ത്യം

ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ലിറ്റില്‍ബറോയില്‍ എം62 ഹൈവേയ്ക്ക് സമീപമുള്ള കൃഷിയിടത്തില്‍ ലഘുവിമാനം തകര്‍ന്നു വീണ് രണ്ട് പുരുഷന്മാര്‍ കൊല്ലപ്പെട്ടു. രാവിലെ 11 മണിയോടെയായിരുന്നു അപകടം. ബര്‍മിങ്ഹാം എയര്‍പോര്‍ട്ടില്‍ നിന്ന് രാവിലെ 10 മണിക്ക് പുറപ്പെട്ട സ്വകാര്യവിമാനമാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തെ കുറിച്ച് എയര്‍ ആക്സിഡന്റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് (AAIB) പരിശോധന ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് പൊലീസ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിമാനം പാരച്യൂട്ട് സംവിധാനം ഉള്ളതാണെന്നും, സമീപത്ത് പാരച്യൂട്ട് കുടുങ്ങിയ നിലയില്‍ കണ്ടതായും റിപ്പോര്‍ട്ടുണ്ട്. വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് നിലത്തുണ്ടായ ആളുകള്‍ക്ക് പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും വിമാനത്തില്‍ മറ്റ് യാത്രക്കാരില്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ശക്തമായ കാറ്റാണ് പ്രദേശത്ത് ഉണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വലിയ പൊലീസ് സന്നാഹവും അഗ്‌നിരക്ഷാ സേനയും എയര്‍ ആംബുലന്‍സും സ്ഥലത്തെത്തി. ഇത് ഏറെ ദാരുണമായ സംഭവമാണെന്നും മരിച്ചവരുടെ കുടുംബങ്ങളോടൊപ്പം ഞങ്ങളുടെ പ്രാര്‍ത്ഥനകളുണ്ട് എന്നും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് ചീഫ് സൂപ്രണ്ട് പറഞ്ഞു. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിവുള്ളവര്‍ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

  • ബസുകളില്‍ മൊബൈലില്‍ പാട്ടോ വീഡിയോകളോ വയ്ക്കുന്നവര്‍ക്ക് 100 പൗണ്ട് പിഴ!
  • ഒരു വര്‍ഷത്തിനിടെ ലീവ് ടു റിമെയിന്‍ നേടിയത് 200,000 പേര്‍; ലേബറിന് വിമര്‍ശനം
  • 99-കാരി രോഗിയുടെ 770,000 പൗണ്ട് അടിച്ചുമാറ്റി നഴ്‌സ്; വീട് വരെ സ്വന്തം പേരിലേക്ക് മാറ്റി!
  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions