നാട്ടുവാര്‍ത്തകള്‍

ഇന്ത്യയില്‍ നിന്നു അമേരിക്കയിലേക്കുള്ള നാലു ലക്ഷം കോടി രൂപയുടെ കയറ്റുമതി പൂജ്യം തീരുവ പ്രകാരം

ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ ഉല്പന്നങ്ങള്‍ക്ക് അമേരിക്ക തീരുവ പൂജ്യമാക്കും. നാല് ലക്ഷം കോടി രൂപയുടെ കയറ്റുമതി പൂജ്യം തീരുവ പ്രകാരമാകും. പ്രധാന കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ സംരക്ഷണം നല്‍കും. അരി, ഗോതമ്പ്, ചോളം, ധാന്യം, ജനിതക വിളകള്‍, സോയ, ഇറച്ചി തുടങ്ങിയവയ്ക്ക് സംരക്ഷണം നല്‍കുമെന്ന് സൂചന. സംയുക്ത പ്രസ്താവന വന്ന് രണ്ടു ദിവസത്തില്‍ 25 ശതമാനം പിഴ തീരുവ പിന്‍വലിക്കും. ടെക്‌സ്‌റ്റൈല്‍സ് അടക്കം പ്രധാന മേഖലകളില്‍ തീരുവ 18 ശതമാനമായി ഉടന്‍ കുറയ്ക്കും.

ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന മികച്ച കരാറെന്ന് അമേരിക്ക പ്രതികരിച്ചു. കരാറിന്റെ വിശദ രേഖ അവസാന ഘട്ടത്തിലെന്ന് യുഎസ് വ്യാപാര പ്രതിനിധി അംബാസഡര്‍ ജേമിസണ്‍ ഗ്രിയര്‍ പറഞ്ഞു. വൈറ്റ് ഹൌസ് എക്‌സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കും. ഇന്ത്യ - അമേരിക്ക സംയുക്ത പ്രസ്താവനയും ഉടനുണ്ടാകും. ഇന്ത്യക്കെതിരെ 18 ശതമാനം തീരുവ ചുമത്തുന്നത് നിലവിലെ 55 ബില്യണ്‍ ഡോളര്‍ വ്യാപാര കമ്മി കുറയ്ക്കാനെന്നും ജേമിസണ്‍ ഗ്രിയര്‍ പറഞ്ഞു.

അമേരിക്കന്‍ വ്യവസായ ഉല്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ പൂര്‍ണമായി ഒഴിവാക്കും. പഴങ്ങള്‍, പച്ചക്കറി, വൈന്‍, മദ്യം എന്നിവക്കും ഇന്ത്യയുടെ തീരുവ പൂജ്യമാകും. ഇന്ത്യയുടെ സംരക്ഷിത കൃഷി മേഖലയിലേക്ക് കൂടുതല്‍ പ്രവേശനം നേടാന്‍ അമേരിക്ക തുടര്‍ന്നും ശ്രമിക്കുമെന്ന് ഗ്രിയര്‍ പറഞ്ഞു. ഇന്ത്യ - യുഎസ് വ്യാപാരത്തിലെ പല സാങ്കേതിക തടസ്സങ്ങളും നീക്കും. അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ നിലവാരം അംഗീകരിക്കാന്‍ പുതിയ പ്രക്രിയ നിലവില്‍ വരും.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions