വിദേശം

ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി റയാന്‍ റൂത്തിന് ജീവപര്യന്തം തടവുശിക്ഷ. 2024-ല്‍ ഫ്‌ലോറിഡയിലെ ഗോള്‍ഫ് കോഴ്സില്‍ വെച്ച് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് വിധി പ്രഖ്യാപിച്ചത്. പരോളില്ലാത്ത ജീവപര്യന്തമാണ് പ്രതി അനുഭവിക്കേണ്ടത്. ഇതോടൊപ്പം തോക്ക് കേസില്‍ 7 വര്‍ഷം തടവും അനുഭവിക്കണം.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഫ്‌ലോറിഡയില്‍ പ്രസംഗിച്ചപ്പോള്‍ ആയിരുന്നു ട്രംപിന് നേരെ പ്രതി വെടിയുതിര്‍ത്തത്. സംഭവത്തില്‍ ട്രംപിന് പരിക്കേറ്റിരുന്നു. പ്രതി ചെയ്ത കുറ്റം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ശിക്ഷാവിധി. യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഐലീന്‍ കാനന്‍ ആണ് വിധി പ്രഖ്യാപിച്ചത്.

വിധിയില്‍ അസിസ്റ്റന്റ് യു എസ് അറ്റോര്‍ണി പ്രതികരണം രേഖപ്പെടുത്തി. സ്ഥാനാര്‍ത്ഥികളെ ഇല്ലാതാക്കാന്‍ വ്യക്തികള്‍ നിയമം കൈയിലെടുത്താല്‍ യുഎസിന്റെ ജനാധിപത്യം ശരിയായി പ്രവര്‍ത്തിക്കില്ല. അതുതന്നെയാണ് ഈ വ്യക്തി ചെയ്യാന്‍ ശ്രമിച്ചത് എന്നായിരുന്നു പ്രതികരണം.

സെപ്റ്റംബറില്‍ റയാന്‍ റൂത്ത് കുറ്റക്കാരനാണെന്ന് ജൂറി അംഗങ്ങള്‍ കണ്ടെത്തിയിരുന്നു. പിന്നാലെ ഇയാള്‍ കോടതി മുറിയില്‍ സ്വയം കുത്തി പരുക്കേല്‍പ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു.




  • ഹോര്‍മുസില്‍ യുഎഇ എണ്ണ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
  • ബാങ്കോക്കില്‍ പബ്ബില്‍ തീപിടിത്തം; 27 പേര്‍ പൊള്ളലേറ്റു മരിച്ചു, 22 പേര്‍ക്ക് അതീവഗുരുതരം
  • ഹോര്‍മുസില്‍ ചരക്കുകപ്പല്‍ ആക്രമിച്ച് ഇറാന്‍; 140 കേന്ദ്രങ്ങളില്‍ തിരിച്ചടിച്ചു യുഎസ്
  • സംഘര്‍ഷം കടുക്കുന്നു: ഇറാനില്‍ വ്യാപക യുഎസ് വ്യോമാക്രമണം
  • ലോകകപ്പില്‍ നിന്ന് റൊണാള്‍ഡോയുടെ കണ്ണീര്‍ മടക്കം; സ്‌പെയിന്‍ അവസാന എട്ടില്‍
  • വെനസ്വേലയില്‍ ഇരട്ട ഭൂകമ്പങ്ങള്‍; മരണസംഖ്യ ലക്ഷം കടക്കുമെന്ന് ആശങ്ക
  • എല്ലാം എന്റെ പിഴ! എപ്സ്റ്റീന്‍ ബന്ധത്തിലെ അവിഹിത ബന്ധങ്ങളെക്കുറിച്ചു തുറന്നു സമ്മതിച്ചു ബില്‍ഗേറ്റ്‌സ്
  • ജോര്‍ജിയയില്‍ വിവാഹദിവസം മലയാളി വധൂവരന്‍മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു; വരനും പൈലറ്റും മരിച്ചു
  • ഉദ്ദേശിച്ചത് ഡോക്ടര്‍, ക്രിസ്തുവായി തെറ്റിദ്ധരിച്ചത്! എഐ ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്
  • സ്വയം യേശുവായി രോഗശാന്തി നല്‍കുന്ന ചിത്രം പങ്കുവെച്ച് ട്രംപ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions