യു.കെ.വാര്‍ത്തകള്‍

ലെസ്റ്ററില്‍ യൂണിവേഴ്‌സിറ്റിയ്ക്ക് സമീപം വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു; 18 കാരന്‍ അറസ്റ്റില്‍

ലെസ്റ്ററിലെ ഡി മോണ്ട്‌ഫോര്‍ട്ട് യൂണിവേഴ്‌സിറ്റിയ്ക്ക് സമീപം വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തില്‍ 18 വയസുകാരനെ കൊലപാതക കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയാണ് ഓക്സ്ഫോര്‍ഡ് സ്ട്രീറ്റില്‍ ഇരുപത് കാരനായ യുവാവിന് കുത്തേറ്റതായി പൊലീസിന് വിവരം ലഭിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ലെസ്റ്റര്‍ റോയല്‍ ഇന്‍ഫര്‍മറിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിന് മുന്‍പ് തെരുവില്‍ രണ്ട് യുവാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നുവെന്നും, അതിനിടെ ഒരാളെ കുത്തിയ ശേഷം പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും പോലീസ് വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും, ദൃക്‌സാക്ഷികളും ഡാഷ്‌കാം ദൃശ്യങ്ങളുള്ളവര്‍ വിവരങ്ങള്‍ കൈമാറണമെന്നും പോലീസ് അഭ്യര്‍ഥിച്ചു. സംഭവത്തിന് പിന്നാലെ നിരവധി റോഡുകള്‍ അടച്ചിടുകയും, സുരക്ഷ ശക്തമാക്കി കൂടുതല്‍ പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഡി മോണ്ട്‌ഫോര്‍ട്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. കാറ്റി നോര്‍മിങ്ടണ്‍, വിദ്യാര്‍ത്ഥിയുടെ ദാരുണമായ മരണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി. മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബത്തിനും സഹപാഠികള്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും, അന്വേഷണത്തില്‍ പോലീസുമായി പൂര്‍ണമായി സഹകരിക്കുമെന്നും അവര്‍ അറിയിച്ചു. സംഭവമുണ്ടാക്കിയ ഞെട്ടലിനിടയില്‍ വിദ്യാര്‍ത്ഥികളെ ആശ്വസിപ്പിക്കുന്നതിനായി സര്‍വകലാശാലയും സ്റ്റുഡന്റ്സ് യൂണിയനും നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions