യു.കെ.വാര്‍ത്തകള്‍

വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത് ജലാശയത്തില്‍; കുടുംബത്തിന്റെ പരാതി ഹൈക്കമ്മീഷനിലേക്കും

കവന്‍ട്രി: കവന്‍ട്രിയില്‍ നിന്ന് കാണാതായ വിഷ്ണു ജയകുമാറിനായുള്ള പ്രാര്‍ത്ഥനയിലായിരുന്നു കഴിഞ്ഞ മൂന്നു ദിവസമായി യുകെ മലയാളികള്‍. എന്നാല്‍ ഏവരെയും ദുഃഖത്തിലാഴ്ത്തി വിഷ്ണുവിന്റെ മരണവാര്‍ത്തയാണ് എത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ കവന്‍ട്രിയില്‍ നിന്നും കാണാതായി എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി വിഷ്ണു ജയകുമാറിന്റെ (26) മൃതദേഹം കവന്‍ട്രി പട്ടണ നടുവിലെ ജലാശയമായ സ്വാന്‍ വെല്‍ തടാകത്തില്‍ നിന്നും ഇന്നലെ വൈകുന്നേരത്തോടെ കണ്ടെടുക്കുകയായിരുന്നു.

വിഷ്ണുവിന്റെ തിരോധാനം ഫേസ് ബുക്ക് ഗ്രൂപ്പില്‍ എത്തിയതോടെ പതിവില്ലാതെ ഒട്ടേറെ ബ്രിട്ടീഷുകാരാണ് കമന്റുകള്‍ വഴി പിന്തുണ അറിയിച്ചു രംഗത്ത് എത്തിയത്. നൂറുകണക്കിന് ആളുകള്‍ നിത്യവും എത്തുന്ന ഇവിടെ ഒരാളുടെ മൃതദേഹം എങ്ങനെ ആരുടേയും ശ്രദ്ധയില്‍ പെടാതെ കിടന്നുവെന്ന ചോദ്യവും ബാക്കിയാണ്.

തിങ്കളാഴ്ച വെയര്‍ ഹൗസില്‍ വിഷ്ണു ജോലിക്ക് എത്താത്ത സാഹചര്യത്തിലാണ് കൂടെ ജോലി ചെയ്യുന്നവര്‍ അന്വേഷിച്ചെത്തുന്നത്. ഇതോടെയാണ് കൂടെ പോയ ആന്ധ്രാക്കാരന്‍ വിഷ്ണുവിനെ കാണാനില്ലെന്ന് പറയുന്നത്.

ഗള്‍ഫില്‍ ജനിച്ചു വളര്‍ന്ന വിഷ്ണു യുകെയിലേക്ക് പോരും വരെ കുടുംബത്തിന് ഒപ്പം തന്നെ ആയിരുന്നു. കോളേജ് വിദ്യാഭ്യാസത്തിന് പ്രായമായപ്പോഴാണ് വിഷ്ണുവിന്റെ മാതാപിതാക്കള്‍ ഗള്‍ഫ് ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയത്. യുകെയില്‍ ഡാറ്റാ സയന്‍സില്‍ ബിരുദാനന്തര ബിരുദം എടുക്കാന്‍ വേണ്ടിയാണു വിഷ്ണു കവന്‍ട്രി യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായത്.

അതിനിടെ അസ്വാഭാവിക മരണം എന്ന നിലയില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തി കുടുംബത്തിന് വിട്ടു നല്‍കാന്‍ സമയമെടുത്തേക്കും. സ്വാഭാവിക സാഹചര്യത്തില്‍ മൂന്നു ആഴ്ച വരെയെങ്കിലും എടുത്തേക്കാവുന്ന സാഹചര്യം വിഷ്ണുവിന്റെ കുടുംബത്തെ അറിയിച്ചിട്ടുമുണ്ട്. അകന്ന ബന്ധുക്കളില്‍ ഒരാള്‍ ഇന്നലെ ക്രോയിഡോണില്‍ നിന്നും കവന്‍ട്രിയില്‍ എത്തി മൃതദേഹം സ്ഥിരീകരണം നടത്തിയതോടെ പോലീസും പോസ്റ്റ് മോര്‍ട്ടം അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുകയാണ്. ഇക്കാര്യത്തിലും സഹായം തേടി കുടുംബം ലണ്ടനില്‍ ഹൈക്കമ്മിഷന് കത്തെഴുതിയിട്ടുണ്ട്.

  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions