ചരമം

കാന്‍സര്‍ ചികിത്സയ്ക്കായി നാട്ടില്‍ പോയ ഓക്‌സ്‌ഫോര്‍ഡ് മലയാളി മരണമടഞ്ഞു

കാന്‍സറിന് ചികിത്സ തേടി നാട്ടില്‍ പോയ ഓക്‌സ്‌ഫോര്‍ഡ് മലയാളി മരണമടഞ്ഞു. പത്തനംതിട്ട ആറാട്ടുപുഴ സ്വദേശിയായ പ്രദീപ് കുമാറാ(55)ണ് കഴിഞ്ഞ ദിവസം മരിച്ചത്.

ഓക്സ്ഫോര്‍ഡിലെ വീറ്റ്‌ലീയില്‍ കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ഭാര്യ മിനിക്കൊപ്പം മകനുമായി 2025 ലാണ് പ്രദീപ് യുകെയിലെത്തിയത്. എന്നാല്‍ താമസിയാതെ, പ്രദീപിന് കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തുകയും തുടര്‍ന്ന് ചികിത്സ തേടുകയുമായിരുന്നു.

ഭാര്യയുടെ വരുമാനത്തില്‍ മാത്രം ചികിത്സ തേടാന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതോടെ. 2025 ഡിസംബര്‍ അവസാനത്തോടെ, ചികിത്സ തുടരുന്നതിനായി പ്രദീപ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

സംസ്‌കാരം ഫെബ്രുവരി 8 ഞായറാഴ്ച പത്തനംതിട്ട ജില്ലയിലെ ആറാട്ടുപുഴയിലുള്ള പ്രദീപിന്റെ വീട്ടുവളപ്പില്‍ നടക്കും.

  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  • ജര്‍മനിയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
  • ലിറ്റല്‍ഹാംപ്ടണിലെ കോട്ടയം സ്വദേശി കാന്‍സറിനോട് പൊരുതി വിടവാങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions