യു.കെ.വാര്‍ത്തകള്‍

വഴിയില്‍ കുഴഞ്ഞുവീണയാളെ രക്ഷിച്ച ലിവര്‍പൂളിലെ മലയാളി നഴ്‌സിന് അഭിനന്ദനം


ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കാനുള്ള പരിശീലനത്തിനിടെ ഒരാളുടെ ജീവന്‍ രക്ഷിച്ച് മലയാളി നഴ്‌സായ ലിയ എലിസബത്ത്. ലിവര്‍പൂള്‍ ഹാര്‍ട്ട് ആന്‍ഡ് ചെസ്റ്റ് ഹോസ്പിറ്റലിലെ ക്രിറ്റിക്കല്‍ കെയര്‍ നഴ്‌സായ ലിയ തന്റെ ഡ്രൈവിംഗ് പരിശീലനത്തിനിടെ റോഡില്‍ കുഴഞ്ഞുവീണ 52 കാരന് പ്രഥമ ശുശ്രൂഷ നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ നോറിസ് ഗ്രീനിലെ ജങ്ഷനില്‍ ലിയ തന്റെ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ ലീ റെഡിനൊപ്പം പരിശീലനം നടത്തുമ്പോഴാണ് സംഭവം. ലിയ കാര്‍ ഓടിക്കവേ സമീപത്തെ ഫുട്പാത്തില്‍ ഒരാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. കാര്‍ സുരക്ഷിതമായി ഒതുക്കി ലിയ കുഴഞ്ഞുവീണ ആള്‍ക്ക് അരികിലെത്തി. ഇന്‍സ്‌ട്രെക്ടര്‍ ലീ ഉടന്‍ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് സഹായം തേടി.

രോഗിയ്ക്ക് ഹൃദയസ്തംഭനമെന്ന് മനസിലായതോടെ റോഡരികില്‍ വച്ച് സിപിആര്‍ നല്‍കി. സമീപ കെട്ടിടത്തില്‍ സ്ഥാപിച്ച പബ്ലിക് ഡിഫിബ്രിലേറ്റര്‍ ഓടിക്കൂടിയവരില്‍ ഒരാള്‍ എത്തിച്ചു നല്‍കി. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ലിയയ്ക്ക് ഇതു കൈകാര്യം ചെയ്യാനും അറിയാമായിരുന്നു. യന്ത്ര സഹായത്തോടെ ഷോക്ക് നല്‍കുകയും സിപിആര്‍ നല്‍കുന്നത് തുടരുകയും ചെയ്യുന്നതിനിടെ പാരാമെഡിക്‌സ് സംഘമെത്തി. ആശുപത്രിയില്‍ അടിയന്തര ചികിത്സയ്ക്ക് ശേഷം അദ്ദേഹം സുഖം പ്രാപിക്കുകയാണ്.

ലിയ പ്രൊഫഷണലായി സംഭവം കൈകാര്യം ചെയ്തതെന്ന് ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ ലീ റെഡ് പറഞ്ഞു. ലിവര്‍പൂള്‍ പ്രവാസി മലയാളി സമൂഹവും ഹാര്‍ട്ട് ആന്‍ഡ് ചെസ്റ്റ് ഹോസ്പിറ്റല്‍ അധികൃതരും ലിയയെ അഭിനന്ദിച്ച് രംഗത്തെത്തി.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions