യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലാകെ 97 വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍, 217 അലര്‍ട്ടുകള്‍; മഴയില്‍ വലഞ്ഞ് ജനം

തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വലഞ്ഞ് ഇംഗ്ലണ്ടിലെ ജനത. ഇംഗ്ലണ്ടില്‍ 97 വെള്ളപ്പൊക്ക മുന്നറിയിപ്പുകളും 217 ഫ്‌ളഡ് അലര്‍ട്ടുകളും പുറപ്പെടുവിച്ചതായി അധികൃതര്‍ അറിയിച്ചു. ദക്ഷിണ പടിഞ്ഞാറന്‍ മേഖലകളിലും മിഡ്‌ലാന്‍ഡ്‌സിലുമാണ് ജനം കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. സ്‌കോട്‌ലന്‍ഡില്‍ ഏഴ് മുന്നറിയിപ്പുകളും രണ്ട് അലര്‍ട്ടുകളും നിലനില്‍ക്കുമ്പോള്‍ വെയില്‍സില്‍ ഇതുവരെ മുന്നറിയിപ്പില്ല.

അടുത്ത ആഴ്ചയിലും മഴ തുടരുമെന്ന സൂചനയെ തുടര്‍ന്ന് ദക്ഷിണ പടിഞ്ഞാറന്‍ ഇംഗ്ലണ്ടും ദക്ഷിണ വെയില്‍സും ഉള്‍പ്പെടുത്തി തിങ്കളാഴ്ച മെറ്റ് ഓഫീസ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളത്തിലൂടെ വാഹനമോടിക്കരുതെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പു നല്‍കി.

ഡെവണ്‍, ഹാംപ്ഷയര്‍, ഗ്ലോസ്റ്റര്‍ വുസ്റ്റര്‍ മേഖലകളില്‍ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്. വാര്‍വിക്ഷയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസ് റിവര്‍ ഡീന്‍ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നതായി അറിയിച്ചു. നോര്‍ത്ത് അയര്‍ലന്‍ഡില്‍ കഴിഞ്ഞ 149 വര്‍ഷത്തിനിടയിലെ ഏറ്റവും മഴയേറിയ ജനുവരിയായിരുന്നു ഇത്തവണത്തേത്. ഫെബ്രുവരിയിലും ശക്തമായ മഴ തുടരുകയാണ്. ഈ മാസം ആദ്യ അഞ്ചു ദിവസത്തിനുള്ളില്‍ തന്നെ ചില മേഖലകളില്‍ സാധാരണ ഒരു മാസത്തില്‍ ലഭിക്കേണ്ടതിലധികം മഴ രേഖപ്പെടുത്തിയതായി മെറ്റ് ഓഫീസ് അറിയിച്ചു.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions