യു.കെ.വാര്‍ത്തകള്‍

ആന്‍ഡ്രൂവിനെതിരായ വെളിപ്പെടുത്തലുകളില്‍ ആശങ്ക രേഖപ്പെടുത്തി രാജാവ്; പോലീസിനെ പിന്തുണയ്ക്കാനുള്ള ഒരുക്കത്തിലെന്ന് ബക്കിംഗ്ഹാം കൊട്ടാരം

ആന്‍ഡ്രൂവിനെതിരായ പുതിയ എപ്സ്റ്റീന്‍ ഫയലുകള്‍ വലിയ ക്ഷീണമാണ് ബക്കിംഗ്ഹാം കൊട്ടാരത്തിന് സമ്മാനിച്ചത്. ആന്‍ഡ്രൂവിനെതിരായ ആരോപണങ്ങളില്‍ കടുത്ത ആശങ്കയുള്ളതായാണ് ചാള്‍സ് രാജാവ് വ്യക്തമാക്കുന്നത്. പോലീസ് തങ്ങളെ 'സമീപിച്ചാല്‍' അന്വേഷണത്തിന് 'പിന്തുണ' നല്‍കുമെന്നാണ് കൊട്ടാരം ഇപ്പോള്‍ പറയുന്നത്.

2010, 2011 കാലത്ത് യുകെയുടെ ട്രേഡ് എന്‍വോയി ആയി സേവനം നല്‍കവെ നിക്ഷേപ സാധ്യതകളെ കുറിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ആന്‍ഡ്രൂ എപ്സ്റ്റീന് ചോര്‍ത്തിയെന്ന് വ്യക്തമായതോടെയാണ് രാജാവ് മൗനം വെടിയാന്‍ നിര്‍ബന്ധിതനായത്.

എപ്സ്റ്റീന്‍ മനുഷ്യക്കടത്തിന് വിധേയമാക്കിയ തന്നെ ആന്‍ഡ്രൂ പീഡിപ്പിച്ചതായി ആരോപണം ഉന്നയിച്ച വിര്‍ജിനിയ ജിഫ്രെ നല്‍കിയ കേസ് പണം കൊടുത്ത് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കുകയാണ് ചെയ്തത്. ആന്‍ഡ്രൂ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ചു. എന്നാല്‍ ഇപ്പോള്‍ രണ്ടാമതൊരു സ്ത്രീ കൂടി ആന്‍ഡ്രൂവിനെതിരെ പീഡന ആരോപണം ഉന്നയിച്ചു. ലൈംഗികതയ്ക്കായി തന്നെ റോയല്‍ ലോഡ്ജില്‍ എത്തിച്ചെന്ന് ഇവര്‍ പറയുന്നു.

ആന്‍ഡ്രൂവിന് എതിരായ ആരോപണങ്ങളില്‍ ഉത്തരം പറയേണ്ടത് അയാള്‍ തന്നെയാണെന്നും കൊട്ടാര വക്താവ് കൂട്ടിച്ചേര്‍ത്തു. തെയിംസ് വാലി പോലീസ് സമീപിച്ചാല്‍ പിന്തുണയ്ക്കും. മുന്‍പ് പറഞ്ഞത് പോലെ രാജാവും, രാജ്ഞിയും ചൂഷണത്തിന് ഇരയായ ഇരകള്‍ക്കൊപ്പമാണ്, വക്താവ് അവകാശപ്പെട്ടു.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions