യു.കെ.വാര്‍ത്തകള്‍

മോര്‍ട്ട്‌ഗേജ് വിലയുദ്ധത്തിന് 'തീപിടിക്കുന്നു'! ആദ്യമായി വീട് വാങ്ങുന്നവര്‍ക്കുള്ള നിരക്കുകള്‍ വെട്ടിക്കുറച്ച് മൂന്ന് ബാങ്കുകള്‍


സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജമേകാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ മോര്‍ട്ട്‌ഗേജ് വിപണിയില്‍ പുതിയ വില യുദ്ധത്തിന് തുടക്കമായി. മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ 0.16 ശതമാനം പോയിന്റിന്റെ കുറവ് വരുത്തി നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റിയാണ് കഴിഞ്ഞയാഴ്ച ഇതിനു തുടക്കമിട്ടത്. വലിയ ഡെപ്പോസിറ്റുള്ളവര്‍ക്ക് 3.54 ശതമാനം വരെ ഫിക്‌സഡ് റേറ്റുകള്‍ ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം.
ഇപ്പോഴിതാ ആദ്യമായി വീട് വാങ്ങുന്നവര്‍ക്കുള്ള മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ച് സാന്‍ടാന്‍ഡര്‍, നാറ്റ്‌വെസ്റ്റ്, ബാര്‍ക്ലേസ് ബാങ്കുകളും. ചെറിയ ഡെപ്പോസിറ്റ് ആണെങ്കിലും പലിശ കുറയ്ക്കാന്‍ ബാങ്കുകള്‍ തയ്യാറാകുന്നത് വലിയ ആശ്വസമാണ് വിപണിക്ക് സമ്മാനിക്കുന്നത്. വിപണിയിലെ നിരക്ക് യുദ്ധം ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്വപ്‌ന ഭവനത്തിലേക്ക് വാതില്‍ തുറക്കുകയും ചെയ്യുന്നു.

സാന്‍ടാന്‍ഡറിന്റെ ആദ്യമായി വീട് വാങ്ങുന്നവര്‍ക്കുള്ള നിരക്കുകള്‍ 0.32 ശതമാനം പോയിന്റാണ് കുറവ് വരുത്തുന്നത്. 2, 3, 5 വര്‍ഷത്തെ ഡീലുകളില്‍ ഇത് ബാധകമാകും. 5 മുതല്‍ 15 ശതമാനം വരെ ഡെപ്പോസിറ്റുള്ളവര്‍ക്കാണ് നിരക്കുകള്‍ കുറച്ചിരിക്കുന്നത്.

സാന്‍ടാന്‍ഡറുടെ ഫസ്റ്റ്-ടൈം ബയര്‍ ഫിക്‌സഡ് റേറ്റുകള്‍ 3.92 ശതമാനത്തിലാണ് തുടങ്ങുന്നത്. 15 ശതമാനം ഡെപ്പോസിറ്റുള്ളവര്‍ക്കാണ് ഇത്.

200,000 പൗണ്ട് മോര്‍ട്ട്‌ഗേജ് 30 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കുമ്പോള്‍ പ്രതിമാസം 946 പൗണ്ടാണ് വരിക. നാറ്റ്‌വെസ്റ്റും തങ്ങളുടെ രണ്ട് വര്‍ഷത്തെ ഫിക്‌സഡ് ഡീലുകള്‍ (ഫസ്റ്റ് ടൈം ബയര്‍) 0.12 ശതമാനം പോയിന്റ് കുറച്ചു. 5 ശതമാനം ഡെപ്പോസിറ്റ് മാത്രമുള്ള വീട് വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് 4.81 ശതമാനത്തിനും, 4.69 ശതമാനത്തിനും ഇടയില്‍ നിരക്കുകള്‍ ലഭിക്കും.

ബാര്‍ക്ലേസ് തങ്ങുടെ ഫസ്റ്റ് ടൈം ബയേഴ്‌സിനുള്ള രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റേറ്റുകള്‍ (5% ഡെപ്പോസിറ്റ്) 4.92 ശതമാനത്തില്‍ നിന്നും 4.6 ശതമാനത്തിലേക്കാണ് ചുരുക്കിയത്. പുതിയ കുറച്ച നിരക്കിലുള്ള ഹോം ലോണുകള്‍ ബ്രോക്കര്‍മാര്‍ വഴിയും, ബാങ്കുമായി നേരിട്ടും അപേക്ഷിച്ചാല്‍ ലഭിക്കും.

മാറ്റങ്ങള്‍ ആദ്യമായി വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂലമായിട്ടുള്ള കാര്യമാണ്. കൂടാതെ വീട് മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും, റീമോര്‍ട്ട്‌ഗേജ് ചെയ്യുന്നവര്‍ക്കും, ഡീലുകള്‍ സ്വിച്ച് ചെയ്യുന്നവര്‍ക്കും ഇത് അനുഗ്രമാകും. 2, 3, 5 വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് പ്രൊഡക്ടുകളില്‍ നിരക്കുകള്‍ താഴും.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions