യു.കെ.വാര്‍ത്തകള്‍

ലേബര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഏകീകൃത മിനിമം വേജ് പദ്ധതി വൈകും; യുവാക്കള്‍ക്ക് തിരിച്ചടി

യുകെയില്‍ ലേബര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 'ഏകീകൃത മിനിമം വേജ്' പദ്ധതി നടപ്പിലാക്കുന്നതില്‍ തിരിച്ചടി. പ്രായഭേദമന്യേ എല്ലാ മുതിര്‍ന്നവര്‍ക്കും തുല്യവേതനം ഉറപ്പാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ നിന്ന് സര്‍ക്കാര്‍ ഭാഗികമായി പിന്നോട്ട് പോകുന്നതായാണ് സൂചന. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് അഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതും, യുവാക്കള്‍ക്കിടയിലെ തൊഴില്‍ പ്രതിസന്ധി രൂക്ഷമായതുമാണ് സര്‍ക്കാരിനെ പുനര്‍ചിന്തനത്തിന് പ്രേരിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പ് പത്രികയില്‍ 'ഡിസ്‌ക്രിഷണറി ഏജ് ബാന്‍ഡുകള്‍' (പ്രായത്തിനനുസരിച്ചുള്ള വേതന വ്യത്യാസം) നിര്‍ത്തലാക്കുമെന്ന് ലേബര്‍ പാര്‍ട്ടി ഉറപ്പുനല്‍കിയിരുന്നു. 18 മുതല്‍ 20 വയസ്സുവരെയുള്ളവര്‍ക്കും 21 വയസ്സിന് മുകളിലുള്ളവര്‍ക്കും ഒരേ നിരക്കില്‍ ശമ്പളം നല്‍കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാv, നിലവിലെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ധനവ് മന്ദഗതിയിലാക്കാന്‍ മന്ത്രിമാര്‍ ആലോചിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

∙ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിരക്കുകള്‍ പ്രകാരം,18-20 പ്രായക്കാര്‍: മണിക്കൂറിന് 85 പെന്‍സ് വര്‍ധനവോടെ 10.85 പൗണ്ട്, 21 വയസിന് മുകളിലുള്ളവര്‍: മണിക്കൂറിന് 50 പെന്‍സ് വര്‍ധനവോടെ 12.71പൗണ്ട്, 18 വയസില്‍ താഴെയുള്ളവര്‍/അപ്രന്റീസുകള്‍: മണിക്കൂറിന് 8 പൗണ്ട്.

രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള 1.86 പൗണ്ട് എന്ന വേതന വിടവ് 2029-ലെ അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പ് ഘട്ടംഘട്ടമായി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഒരേ ജോലി ചെയ്യുന്നവര്‍ക്ക് പ്രായം കുറവായതിനാല്‍ കുറഞ്ഞ ശമ്പളം നല്‍കുന്നത് അനീതിയാണെന്ന് ട്രേഡ് യൂണിയനുകള്‍ വാദിക്കുമ്പോള്‍, ഉയര്‍ന്ന ശമ്പളം നല്‍കേണ്ടി വരുന്നത് യുവാക്കളെ ജോലിക്ക് എടുക്കുന്നതില്‍ നിന്ന് തൊഴിലുടമകളെ പിന്തിരിപ്പിക്കുമെന്ന് ബിസിനസ് ഗ്രൂപ്പുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

യുകെയിലെ പുതിയ തൊഴില്‍ കണക്കുകള്‍ സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നതാണ്. രാജ്യത്തെ ശരാശരി തൊഴിലില്ലായ്മ നിരക്ക് 5.2 ശതമാനമായി ഉയര്‍ന്നപ്പോള്‍, 16 മുതല്‍ 24 വയസ്സുവരെയുള്ള യുവാക്കള്‍ക്കിടയില്‍ ഇത് 16.1 ശതമാനം എന്ന ഭയാനക നിലയിലാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം സാഹചര്യമാണിതെന്ന് ഓഫിസ് ഫോര്‍ നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സ് ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടനില്‍ കെയര്‍ ഹോമുകളിലും ഹോസ്പിറ്റാലിറ്റി മേഖലയിലും പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളി വിദ്യാര്‍ഥികളെയും യുവ പ്രവാസികളെയും ഈ തീരുമാനം ബാധിക്കും. ഏകീകൃത വേതനം പെട്ടെന്ന് നടപ്പിലാക്കാത്തത് വഴി വിദ്യാര്‍ത്ഥികളുടെയും 20 വയസില്‍ താഴെയുള്ളവരുടെയും വരുമാനത്തില്‍ പ്രതീക്ഷിച്ച വര്‍ധനവ് ഉണ്ടാവില്ല. വേതന വര്‍ധനവ് മന്ദഗതിയിലാക്കുന്നത് യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കാന്‍ സഹായിക്കുമെന്ന ബിസിനസ്സ് ഉടമകളുടെ വാദം ശരിയാണെങ്കില്‍, പുതുതായി യുകെയില്‍ എത്തുന്നവര്‍ക്ക് ജോലി ലഭിക്കുന്നത് എളുപ്പമായേക്കാം. ഏറ്റവും പ്രായം കുറഞ്ഞ തൊഴിലാളികള്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം നല്‍കേണ്ടതില്ല എന്ന ആനുകൂല്യം നിലനില്‍ക്കുന്നത് ഇവര്‍ക്ക് ഗുണകരമാണ് .

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions