നാട്ടുവാര്‍ത്തകള്‍

കാന്‍സര്‍ ചികിത്സയിലിരിക്കേ സൗത്താംപ്ടണ്‍ മലയാളി മരണമടഞ്ഞു

നാട്ടില്‍ കാന്‍സര്‍ ചികിത്സയിലിരിക്കേ സൗത്താംപ്ടണ്‍ മലയാളി മരണമടഞ്ഞു. മലയാളി സമൂഹത്തില്‍ ഏറെ സജീവമായിരുന്ന ചങ്ങനാശ്ശേരി പൂവം സ്വദേശി ലിജോ ടി ജോസഫ് ആണ് വിടവാങ്ങിയത്. ശ്വാസകോശത്തില്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലായിരുന്നു.

കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പാലിയേറ്റീവ് കെയറില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. യുകെയിലെത്തി ഭാര്യയ്ക്കും രണ്ടു പെണ്‍മക്കള്‍ക്കും ഒപ്പം താമസിക്കവേ മൂന്നു വര്‍ഷത്തോളം മുമ്പാണ് രോഗം തിരിച്ചറിയുന്നത്. സൗത്താംപ്ടണില്‍ കെയര്‍ ഹോമിന് വേണ്ടി സ്റ്റാഫിംഗ് ഏജന്‍സി നടത്തവേയായിരുന്നു രോഗം തിരിച്ചറിഞ്ഞത്.തുടര്‍ന്ന് ലിജോയേയും കൊണ്ട് ഭാര്യ ഷാന്റി ലിജോ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് എത്തി. 2008-09 വര്‍ഷങ്ങളിലാണ് ലിജോ യുകെയിലെത്തിയത്. രണ്ട് പെണ്‍കുട്ടികളാണ് ദമ്പതികള്‍ക്ക്. ആനില്‍ ലിജോ ജിസിഎസ്ഇ വിദ്യാര്‍ത്ഥിയും ആഡ്രിയ ലിജോ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.

ലിജോയുടെ സംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച രാവിലെ 10.30ന് പൂവം സെന്റ് ജോസഫ്സ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ്. 21ന് ശനിയാഴ്ച രാവിലെ 9.30ന് സൗത്താംപ്ടണില്‍ ലിജോ അംഗമായിരുന്ന പള്ളിയില്‍ വച്ച് ലിജോയ്ക്ക് വേണ്ടി വി കുര്‍ബാനയും ഒപ്പീസും ഉണ്ടായിരിക്കും.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions