യു.കെ.വാര്‍ത്തകള്‍

വെസ് സ്ട്രീറ്റിംഗിനെ ഒഴിവാക്കി ആഞ്ചെല റെയ്‌നറെ തിരിച്ചെത്തിക്കാന്‍ സ്റ്റാര്‍മറുടെ നീക്കം

തന്റെ കസേര ലക്ഷ്യമിട്ടവരെ വീഴ്താനുള്ള നീക്കങ്ങള്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ സജീവമാക്കിയതായി മാധ്യമങ്ങള്‍. നേതൃപദവി ആഗ്രഹിക്കുന്ന ലേബര്‍ മന്ത്രിമാരെയും, എംപിമാരെയും ഒതുക്കാനാണ് സ്റ്റാര്‍മര്‍ ലക്ഷ്യമിടുന്നത് എന്നാണ് ആരോപണം. ഇതിന്റെ ഭാഗമായുള്ള പട്ടികയില്‍ ആദ്യത്തെ പേര് ഹെല്‍ത്ത് സെക്രട്ടറി കീര്‍ സ്റ്റാര്‍മറുടേതാണെന്നാണ് റിപ്പോര്‍ട്ട്.

വെസ് സ്ട്രീറ്റിംഗിനെ പുറത്താക്കാന്‍ പ്രധാനമന്ത്രി പദ്ധതിയിടുന്നുവെന്നാണ് ആരോപണം. ഹെല്‍ത്ത് സെക്രട്ടറിയെ പുറത്താക്കുന്നതിനൊപ്പം മുന്‍ ഉപ പ്രധാനമന്ത്രി ആഞ്ചെല റെയ്‌നറെ തിരിച്ചെത്തിക്കാനും സ്റ്റാര്‍മര്‍ ആലോചിക്കുന്നുവെന്നാണ് വിവരം. ഇവരും നേതൃപദവിക്കായി ശ്രമിക്കുന്നുവെന്ന വാദങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഈ നീക്കം.

വ്യാഴാഴ്ച ഗോര്‍ടണ്‍ & ഡെന്റണ്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കവെയാണ് അണിയറ നീക്കങ്ങള്‍ പുറത്തുവരുന്നത്. തനിക്കെതിരെ തിരിയുന്നവരെ പുനഃസംഘടനയുടെ പേരില്‍ ഒതുക്കാനുള്ള ശ്രമമാണ് സ്റ്റാര്‍മര്‍ നടത്തുന്നതെന്ന് ഒരു ലേബര്‍ എംപി ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ലേബര്‍ പരാജയപ്പെടുമെന്നാണ് പ്രവചനങ്ങള്‍.

ഈ മാസം ആദ്യം തലനാരിഴയ്ക്ക് ഒഴിവായ നേതൃപോരാട്ടത്തിന് ഊര്‍ജ്ജം പകരുന്ന നീക്കമാകും സ്ട്രീറ്റിംഗിന്റെ പുറത്താക്കലെന്ന് മറ്റൊരു എംപി മുന്നറിയിപ്പ് നല്‍കി.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions