യു.കെ.വാര്‍ത്തകള്‍

യുകെയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള വായ്പ നിയമങ്ങള്‍ ഈ വര്‍ഷം മാറും; ട്യൂഷന്‍ ഫീസിലും തിരിച്ചടവ് വ്യവസ്ഥകളിലും മാറ്റങ്ങള്‍

യുകെയിലെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്റ്റുഡന്റ് ലോണ്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്. നിലവിലെ വായ്പാ തിരിച്ചടവ് രീതികള്‍ നീതിയുക്തവും യുക്തിസഹവും ആണെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് അവകാശപ്പെടുമ്പോള്‍, ഇത് ധാര്‍മ്മികമായി ശരിയല്ലെന്ന കടുത്ത വിമര്‍ശനവുമായി ധനകാര്യ വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. 2026 മുതല്‍ ട്യൂഷന്‍ ഫീസിലും തിരിച്ചടവ് വ്യവസ്ഥകളിലും വരാനിരിക്കുന്ന മാറ്റങ്ങള്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു.

യുകെയില്‍ സ്റ്റുഡന്റ് ലോണ്‍ പ്രധാനമായും രണ്ട് ഭാഗങ്ങളായാണ് ലഭിക്കുന്നത്. പഠിക്കുന്ന കോഴ്സിന്റെ വാര്‍ഷിക ഫീസ് അടയ്ക്കാന്‍ ട്യൂഷന്‍ ഫീ ലോണ്‍ നേരിട്ട് സര്‍വകലാശാലയ്ക്കാണ് നല്‍കുന്നത്, മെയിന്റനന്‍സ് ലോണ്‍, താമസം, ഭക്ഷണം, പുസ്തകങ്ങള്‍ തുടങ്ങിയ ചെലവുകള്‍ക്കായി നല്‍കുന്നത് വിദ്യാര്‍ഥിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് വരുന്നത്. ഇംഗ്ലണ്ടിലും വെയ്‌ല്‍സിലും 9,535 പൗണ്ടും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 4,855 പൗണ്ടും (പ്രാദേശിക വിദ്യാര്‍ഥികള്‍ക്ക്), 9,535 പൗണ്ട് (മറ്റ് യുകെ വിദ്യാര്‍ഥികള്‍ക്ക്) സ്കോട്ട്ലന്‍ഡില്‍ സ്കോട്ടിഷ് വിദ്യാര്‍ഥികള്‍ക്ക് പഠനം സൗജന്യവും മറ്റുള്ളവര്‍ക്ക് 9,535 പൗണ്ടും ആണ് പ്രതിവര്‍ഷം ട്യൂഷന്‍ ഫീസ്.

മെയിന്റനന്‍സ് ലോണ്‍എന്നത് 'മീന്‍സ് ടെസ്റ്റഡ്' (Means-tested) ആണ്. അതായത്, വിദ്യാര്‍ഥിയുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം എത്രയാണോ അതിനനുസരിച്ചായിരിക്കും തുക നിശ്ചയിക്കുക.

ഇത് ലണ്ടന് പുറത്ത് താമസിക്കുന്നവര്‍ക്ക് പരമാവധി 10,544 പൗണ്ടും , വെയ്‌ല്‍സില്‍ 11,345 പൗണ്ടും വരെ താമസ ചെലവും മെയിന്റനന്‍സ് ഗ്രാന്റുമായി ലഭിക്കാം. കൂടാതെ തിരിച്ചടയ്ക്കേണ്ടാത്ത 'മെയിന്റനന്‍സ് ഗ്രാന്റും' വെയ്‌ല്‍സ് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സ്കോട്ട്ലന്‍ഡ് , നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്: യഥാക്രമം 9,400 പൗണ്ട്, 8,132 പൗണ്ട് എന്നിങ്ങനെയാണ് വായ്പാ പരിധി.

2028 മുതല്‍ ഇംഗ്ലണ്ടില്‍ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി 1,000 പൗണ്ട് വരെയുള്ള മെയിന്റനന്‍സ് ഗ്രാന്റുകള്‍ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് രാജ്യത്തിന്റെ വ്യവസായ നയത്തെ പിന്തുണയ്ക്കുന്ന കോഴ്സുകള്‍ക്ക് മാത്രമായിരിക്കും.

പഠനം പൂര്‍ത്തിയാക്കി ഒരു നിശ്ചിത തുകയ്ക്ക് മുകളില്‍ ശമ്പളം ലഭിച്ചു തുടങ്ങുമ്പോള്‍ മാത്രമേ ലോണ്‍ തിരിച്ചടയ്ക്കേണ്ടതുള്ളൂ. ശമ്പളത്തില്‍ നിന്ന് നികുതി പോലെ തന്നെ തുക സ്വയമേവ കുറയ്ക്കുന്നതാണ് രീതി. വിദ്യാര്‍ഥി സമ്പാദിക്കുന്ന തുക ഈ പരിധിക്ക് മുകളിലാണെങ്കില്‍, ആ അധിക തുകയുടെ 9% ആണ് തിരിച്ചടയ്ക്കേണ്ടത്. ഇത് യഥാക്രമം ഇംഗ്ലണ്ടില്‍ 25,000 പൗണ്ട് , വെയ്‌ല്‍സ് 28,470 പൗണ്ട്, സ്കോട്ട്ലന്‍ഡ് 32,745 പൗണ്ട്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 26,065 പൗണ്ടുമാണ്.

വായ്പ എടുക്കുന്ന ദിവസം മുതല്‍ പലിശ ഈടാക്കി തുടങ്ങും. ഇംഗ്ലണ്ടിലും സ്കോട്ട്ലന്‍ഡിലും നിലവില്‍ ഇത് 4.3% ആണ്. എന്നാല്‍ വെയ്‌ല്‍സില്‍ വരുമാനത്തിനനുസരിച്ച് ഇത് 7.3% വരെയാകാം.

സ്റ്റുഡന്റ് ലോണിന്റെ ഏറ്റവും വലിയ പ്രത്യേകത അത് ജീവിതകാലം മുഴുവന്‍ തിരിച്ചടയ്ക്കേണ്ടതില്ല എന്നതാണ്. നിശ്ചിത വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ബാക്കി തുക എത്രയാണെങ്കിലും സര്‍ക്കാര്‍ അത് എഴുതിത്തള്ളും. ഇംഗ്ലണ്ട് (2025 മുതല്‍ ചേര്‍ന്നവര്‍ക്ക്) 40 വര്‍ഷവും, വെയ്‌ല്‍സ് , സ്കോട്ട്ലന്‍ഡ് 30 വര്‍ഷം, നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 25 വര്‍ഷവുമാണ് ലോണ്‍ എഴുതിത്തള്ളുന്ന കാലാവധി.

2026 മുതല്‍ ട്യൂഷന്‍ ഫീസിലും മെയിന്റനന്‍സ് ലോണിലും പണപ്പെരുപ്പത്തിന് അനുസരിച്ചുള്ള വര്‍ധനവുണ്ടാകും. RPIx എന്ന സൂചിക അടിസ്ഥാനമാക്കിയാണിത് കണക്കാക്കുന്നത്. ഇതനുസരിച്ച് ഇംഗ്ലണ്ടിലെ ട്യൂഷന്‍ ഫീസ് ഏകദേശം 9,900 പൗണ്ട് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  • ഇറാന്‍ യുദ്ധവും വിലക്കയറ്റവും: വാടകക്കാരെ കിട്ടാനായി വില കുറച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്
  • പള്ളിയ്ക്ക് പുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നൂറുകണക്കിന് പേരുടെ പ്രതിഷേധം
  • ഡ്രൈവിംഗ് ഫീസ് വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചു: എഎയും ബിഎസ്എയും 760,000 പൗണ്ട് തിരിച്ചു നല്‍കണം
  • എന്‍എച്ച്എസില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി
  • യുകെയില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം
  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  • കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍
  • 21000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍; നഴ്‌സുമാര്‍ക്കും ആശങ്ക!
  • സ്റ്റാമ്പ് ഡ്യൂട്ടി ഇടവേള അവസാനിച്ചു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടി വന്നത് മൂന്നിരട്ടി തുക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions