യു.കെ.വാര്‍ത്തകള്‍

നോര്‍ത്താംപ്ടണില്‍ 20കാരന്‍ കുത്തേറ്റ് മരിച്ചു; 17കാരന്‍ ഗുരുതരാവസ്ഥയില്‍

നോര്‍ത്താംപ്ടണിലെ സ്‌കേറ്റ് പാര്‍ക്കില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ കുത്തേറ്റ് മരിച്ച 20കാരന്റെ പേരുവിവരങ്ങള്‍ പുറത്ത്. ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ ഒരു കൗമാരക്കാരന്‍ അതീവ ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നോര്‍ത്താംപ്ടണിലെ ബ്രയര്‍ ഹില്‍ സ്‌കേറ്റ് പാര്‍ക്കില്‍, ഫെബ്രുവരി 18ന് ഉച്ചകഴിഞ്ഞ മൂന്നരമണിയോടെ നടന്ന ആക്രമണത്തില്‍ മേസണ്‍ മില്ലര്‍ എന്ന 20കാരനാണ് മരണമടഞ്ഞത്.

സംഘര്‍ഷത്തിനിടെ രണ്ടുപേര്‍ക്ക് കുത്തേറ്റു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എമര്‍ജന്‍സി സര്‍വീസ് മൂന്നേമുക്കാലോടെ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നു. കഠിന ശ്രമം നടത്തിയിരുന്നെങ്കിലും മില്ലര്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരണമടയുകയായിരുന്നു. അന്വേഷണത്തില്‍ ഇതുമായി ബന്ധപ്പെട്ട് നോര്‍ത്താംപ്ടണ്‍ഷയറില്‍ നിന്നും ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 14നും 17നും ഇടയില്‍ പ്രായമുള്ള നാലുപേരെ കൊലപാതക കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. അതില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. അവര്‍ക്ക് വേണ്ട സഹായം ചെയ്തു എന്ന കുറ്റത്തിന് ഒരു 35കാരനെയും ഒരു 33കാരിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions