യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ആദ്യമായി മരണാനന്തര ഗര്‍ഭപാത്ര ദാനത്തിലൂടെ കുഞ്ഞ് ജനിച്ചു

യുകെയില്‍ ആദ്യമായി മരണാനന്തര ഗര്‍ഭപാത്ര ദാനത്തിലൂടെ കുഞ്ഞിന്റെ ജനനം. ലണ്ടനിലെ ക്വീന്‍ ഷാര്‍ലറ്റ്‌സ് ആന്‍ഡ് ചെല്‍സി ആശുപത്രിയില്‍ 'ഹ്യൂഗോ' എന്ന പേരില്‍ ജനിച്ച ഈ കുഞ്ഞ്, ഗര്‍ഭപാത്രമില്ലാതെ ജനിച്ച ഗ്രേസ് ബെല്‍ (30) എന്ന യുവതിയുടെ ജീവിതത്തില്‍ പുതിയ പ്രതീക്ഷയായി.

ഗ്രേസ് ബെല്‍ MRKH സിന്‍ഡ്രോം (Mayer-Rokitansky-Küster-Hauser) എന്ന അപൂര്‍വ അവസ്ഥയോടെയാണ് ജനിച്ചത്. 2024 ജൂണില്‍ ഓക്‌സ്‌ഫോര്‍ഡിലെ ചര്‍ച്ചില്‍ ഹോസ്പിറ്റലില്‍ പത്ത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ മരണപ്പെട്ട ദാതാവിന്റെ ഗര്‍ഭപാത്രം ഗ്രേസിന് മാറ്റിവച്ചു. തുടര്‍ന്ന് ലിസ്റ്റര്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ IVF ചികിത്സയിലൂടെ ഭ്രൂണം ഗര്‍ഭപാത്രത്തിലേക്ക് മാറ്റി. 2025 ഡിസംബറില്‍, ക്രിസ്മസിന് തൊട്ടുമുമ്പ്, ഏഴ് പൗണ്ട് തൂക്കമുള്ള ഹ്യൂഗോ സിസേറിയനിലൂടെ ജനിച്ചു.

ഗര്‍ഭപാത്രം നല്‍കിയ ദാതാവ് മരണാനന്തരമായി അഞ്ച് അവയവങ്ങള്‍ ദാനം ചെയ്ത് നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കിയിരുന്നു. ഇതുവരെ ലോകത്ത് നൂറിലധികം ഗര്‍ഭപാത്ര മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് നടന്നിട്ടുള്ളത്. സ്വീഡനിലാണ് ഇത്തരം ശസ്ത്രക്രിയകള്‍ക്ക് തുടക്കം. എഴുപതോളം കുഞ്ഞുങ്ങള്‍ ഇതിനകം ജനിച്ചിട്ടുണ്ടെങ്കിലും, മരണാനന്തര ദാതാവില്‍ നിന്നുള്ള ഗര്‍ഭപാത്രത്തിലൂടെ ജനനം അപൂര്‍വമാണ്.

യുകെയില്‍ നടക്കുന്ന പത്ത് ശസ്ത്രക്രിയകളുടെ ക്ലിനിക്കല്‍ ട്രയലിലെ ആദ്യ വിജയമാണിത്. ഗ്രേസ് മറ്റൊരു കുഞ്ഞിന് കൂടി ജന്മം നല്‍കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് മാറ്റിവച്ച ഗര്‍ഭപാത്രം നീക്കം ചെയ്യും, കാരണം ജീവിതകാലം മുഴുവന്‍ ശക്തമായ പ്രതിരോധ മരുന്നുകള്‍ കഴിക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഇത്.

'ഈ വിജയം ബ്രിട്ടിഷ് ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരും. ഗര്‍ഭപാത്ര ദാനം സാധാരണ അവയവ ദാനത്തേക്കാള്‍ വ്യത്യസ്തമാണ്, അതിനാല്‍ കൂടുതല്‍ ബോധവല്‍ക്കരണം അനിവാര്യമാണ്' എന്ന് ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഇസബെല്‍ ക്വിറോഗ പറഞ്ഞു.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions