യു.കെ.വാര്‍ത്തകള്‍

ജോലി ദാതാക്കള്‍ കടുത്ത സമ്മര്‍ദ്ദത്തില്‍: തൊഴിലില്ലായ്മ നിരക്ക് റെക്കോര്‍ഡിലെത്തും

ബ്രിട്ടനിലെ തൊഴിലില്ലായ്മ നിരക്ക് ഇനിയും ഉയര്‍ന്ന് റെക്കോര്‍ഡിലെത്തുമെന്നു റിപ്പോര്‍ട്ട്. ദേശീയ മിനിമം വേതനത്തിലും നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിത വര്‍ധനവിലുമുള്ള മാറ്റം തൊഴില്‍ വിപണിയെ മാറ്റിമറിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വലിയ തോതില്‍ വര്‍ധിക്കുമെന്ന് വാള്‍സ്ട്രീറ്റിലെ പ്രധാന ബാങ്ക് പ്രവചിക്കുന്നു. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ നികുതി വര്‍ധനവു മൂലം ജോലി ദാതാക്കള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ജെ പി മോര്‍ഗന്റെ പ്രവചന പ്രകാരം ബ്രിട്ടനിലെ തൊഴിലില്ലായ്മ 5.5 ശതമാനത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍- ഡിസംബര്‍ കാലത്ത് തൊഴിലില്ലായ്മ നിരക്ക് 5.2 ശതമാനമായിരുന്നുവെന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്ക് വ്യക്തമാക്കുന്നത്.

റേച്ചല്‍ റീവ്‌സ് കൊണ്ടുവന്ന പ്രധാന പരിഷ്‌കാരത്തിലൊന്നായിരുന്നു ദേശീയ മിനിമം വേതനത്തിലെ വര്‍ധനവ്. ഒപ്പം നാഷണല്‍ ഇന്‍ഷുറന്‍സിലെ തൊഴിലുടമ വിഹിതത്തിലെ വര്‍ധനവും. വ്യവസായ സ്ഥാപനങ്ങളിലെ ചെലവ് വര്‍ധിച്ചതോടെ പുതിയ നിയമനങ്ങള്‍ നടത്താതെയായി. തൊഴില്‍ വിപണി നിശ്ചലമായ അവസ്ഥയാണ്. എഎ ഉള്‍പ്പെടെ സാങ്കേതിക രംഗത്തെ വളര്‍ച്ചയും തൊഴിലവസരങ്ങള്‍ കുറയാന്‍ കാരണമായിട്ടുണ്ട്.

പുതുതലമുറയിലെ വലിയൊരു വിഭാഗം സര്‍ക്കാര്‍ ആനുകൂല്യങ്ങളെ ആശ്രയിച്ച് മുന്നോട്ട് പോകുന്നത് ഗവണ്‍മെന്റിന് വലിയ ബാധ്യതയും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയ്ക്ക് തിരിച്ചടിയുമാണ്.

  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  • എംപ്ലോയീസ് നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കാമെന്നു വെസ് സ്ട്രീറ്റിംഗ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions