യു.കെ.വാര്‍ത്തകള്‍

യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍

യുകെയില്‍ വിദ്യാഭ്യാസം, തൊഴില്‍, പരിശീലനം എന്നിവയൊന്നും ചെയ്യാതെയിരിക്കുന്ന യുവാക്കളുടെ എണ്ണം 10 ലക്ഷം എന്ന ആശങ്കാജനകമായ നിലയിലേക്ക്. ബ്രിട്ടനിലെ 16 നും 24 വയസ് വരെയുള്ള യുവാക്കളുടെ നിലവിലെ വിവരങ്ങളെ വിശകലം ചെയ്തതിന്റെ അടിസ്ഥനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് (ഒ.എന്‍.എസ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2025 ഒക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ 9,57,000 യുവാക്കളാണ് 'നോട്ട് ഇന്‍ എഡ്യൂക്കേഷന്‍ എംപ്ലോയ്മെന്റ് ഓര്‍ ട്രെയിനിങ്' വിഭാഗത്തില്‍പ്പെട്ടത്. ഇത് ആ പ്രായവിഭാഗത്തിലെ 12.8 ശതമാനമാണ്. മുന്‍ കാലത്തേക്കാള്‍ നേരിയ വര്‍ധനയുണ്ടായെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അതേ കാലയളവിനെ അപേക്ഷിച്ച് 0.4 ശതമാന പോയിന്റ് കുറവാണെന്ന് ഒ.എന്‍.എസ് വ്യക്തമാക്കി.

ഹോസ്പിറ്റാലിറ്റി മേഖലയിലെയും ഗ്രാജുവേറ്റ് പദ്ധതികളിലെയും നിയമനക്കുറവ് മൂലം ദുര്‍ബലമായ തൊഴില്‍ വിപണി യുവാക്കളെ കൂടുതല്‍ ബാധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജോലി അന്വേഷിക്കുന്ന യുവാക്കളുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ 12.3 ശതമാനം വര്‍ധിച്ചപ്പോള്‍, സജീവമായി ജോലി തേടാത്തവരുടെ എണ്ണം 6 ശതമാനം കുറഞ്ഞു. യുവതികളില്‍ ഈ നിരക്ക് 12.2 ശതമാനമായി ഉയര്‍ന്നതാണ് ആകെ വര്‍ധനയ്ക്ക് പ്രധാന കാരണം. യുവാക്കളില്‍ ഇത് 13.3 ശതമാനമായി നേരിയ തോതില്‍ കുറഞ്ഞെങ്കിലും ഇപ്പോഴും പുരുഷന്മാരെയാണ് തൊഴില്‍ ഇല്ലായ്മ കൂടുതല്‍ ബാധിച്ചത്.

ദീര്‍ഘകാല അസുഖങ്ങള്‍, മാനസികാരോഗ്യ പ്രശ്നങ്ങള്‍, ന്യൂറോഡൈവേഴ്സിറ്റി തുടങ്ങിയവയാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി യുവാക്കളില്‍ പലരും ജോലിയില്‍ നിന്ന് പിന്തിരിയുന്നതിനുള്ള പ്രധാന കാരണങ്ങളെന്ന് യൂത്ത് ഫ്യൂച്ചേഴ്‌സ് ഫൗണ്ടേഷന്‍ പഠനം വ്യക്തമാക്കി . സോളിഹള്ളില്‍ താമസിക്കുന്ന 24കാരനായ ഓട്ടിസം ബാധിച്ച ജോസഫ് മൂന്ന് വര്‍ഷമായി തൊഴില്‍രഹിതനാണ്‌ . ജോലി നേടാന്‍ പ്രവര്‍ത്തി പരിചയം വേണമെന്ന അവസ്ഥയാണ് തന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ദി കിംഗ്സ് ട്രസ്റ്റ് എന്ന സംഘടനയുടെ സഹായത്തോടെ ശമ്പളത്തോടെയുള്ള ജോലി കണ്ടെത്താന്‍ ശ്രമിക്കുകയാണ് ജോസഫ് . ഔപചാരിക വിദ്യാഭ്യാസം, അപ്രന്റിസ്‌ഷിപ്പ്, തൊഴില്‍പരിശീലനം എന്നിവയില്‍ പങ്കെടുക്കുന്നവര്‍ തൊഴില്‍ ഇല്ലാത്തവരുടെ വിഭാഗത്തില്‍പ്പെടില്ലെന്നും ഒ.എന്‍.എസ് വ്യക്തമാക്കുന്നു.

പുറത്തുവരുന്ന കണക്കുകള്‍ കടുത്ത വെല്ലുവിളിയാണെന്ന് തൊഴില്‍-പെന്‍ഷന്‍ സെക്രട്ടറി പാറ്റ് മക്ഫാഡന്‍ വ്യക്തമാക്കി. അപ്രന്റിസ്‌ഷിപ്പുകള്‍ വഴി യുവാക്കളെ നിയമിക്കാന്‍ ബിസിനസുകളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചാന്‍സലര്‍ റേച്ചല്‍ റീവ്സ് 18 മാസം തൊഴിലും വിദ്യാഭ്യാസവും ഇല്ലാതെ കഴിയുന്ന യുവാക്കള്‍ക്ക് ഉറപ്പുള്ള ശമ്പളത്തോടെയുള്ള ജോലി അവസരം നല്‍കുമെന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. മുന്‍ ലേബര്‍ ആരോഗ്യ സെക്രട്ടറി അലന്‍ മില്‍ബേണ്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് വേനലില്‍ പുറത്തുവരും.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions