വിദേശം

ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍

ടെഹ്‌റാന്‍: ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ മിസൈല്‍ ആക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തുമാണ് നിരവധി തവണ സ്ഫോടനം നടന്നത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ ഓഫീസിനടുത്താണ് ആക്രമണമുണ്ടായത്. ഖമനിയെ സുരക്ഷിത താവളത്തിലേക്ക് മാറ്റി.

അതേസമയം ഇസ്രയേലില്‍ രാജ്യമെമ്പാടും സൈറണുകള്‍ മുഴക്കി. രാജ്യത്തു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇറാന്റെ മിസൈലുകള്‍ ഇസ്രയേലില്‍ പതിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇറാനും ഇസ്രയേലും വ്യോമപാത അടച്ചു. ടെഹ്‌റാന്റെ പല ഭാഗങ്ങളിലും മൊബൈല്‍ ഫോണ്‍ ആശയവിനിമയം തടസ്സപ്പെട്ടു. ഇന്റര്‍നെറ്റും തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് നി​ഗമനം.

ഇറാനുമേല്‍ നടത്തിയ ആക്രമണം തങ്ങളുടെ നിലനില്‍പ്പിന് മേലുള്ള ഭീഷണി ഇല്ലാതാക്കാനാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു.

'എന്റെ സഹോദരീ സഹോദരന്മാരേ, ഇസ്രായേല്‍ പൗരന്മാരേ, കുറച്ചു കാലം മുമ്പ്, ഇസ്രായേലും അമേരിക്കയും ഇറാനിലെ തീവ്രവാദ ഭരണകൂടം ഉയര്‍ത്തുന്ന അസ്തിത്വ ഭീഷണി ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. നമ്മുടെ സുഹൃത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചരിത്രപരമായ നേതൃത്വത്തിന് ഞാന്‍ നന്ദി പറയുന്നു. 47 വര്‍ഷമായി, അയത്തുള്ള ഭരണകൂടം ഇസ്രയേലിനെയും അമേരിക്കയേയും ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നു. ഈ ഭീകര ഭരണകൂടം മുഴുവന്‍ മനുഷ്യരാശിയെയും ഭീഷണിപ്പെടുത്തുന്നു ആണവായുധങ്ങള്‍ കൈവശപ്പെടുത്തരുതെന്നും നെതന്യാഹു പറയുന്നു .

ഇറാനിയന്‍ ഭരണകൂടത്തിന്റെ ആസന്നമായ ഭീഷണികള്‍ ഇല്ലാതാക്കി അമേരിക്കന്‍ ജനതയെ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഇറാന്റെ ആണവ ആയുധം ഇല്ലാതാക്കാനാണ് നീക്കം. കുറച്ചുകാലമായി യുഎസ് സൈന്യത്തിന്റെ പ്രധാന യുദ്ധ കപ്പലുകള്‍ ഇറാനെ ലക്ഷ്യമാക്കി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഇറാന് ഒരിക്കലും ആണവായുധം കൈവശം വയ്ക്കാന്‍ കഴിയില്ലെന്നും ട്രംപ് കൂട്ടിചേര്‍ത്തു. നമ്മള്‍ അവരുടെ മിസൈലുകള്‍ നശിപ്പിക്കുകയും മിസൈല്‍ വ്യവസായം നിലംപരിശാക്കുകയും ചെയ്യും. അവരുടെ നാവികസേനയെ ഉന്മൂലനം ചെയ്യാന്‍ പോകുന്നുവെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

മറ്റൊരു മുന്നറിയിപ്പ് ഉണ്ടാകുന്നതുവരെ വ്യോമപാത അടച്ചതായി ഇറാന്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനെെസേഷന്‍ വക്താവ് അറിയിച്ചു. ഇസ്രയേലിനു നേരെ ഇറാന്‍ മിസൈലുകള്‍ വിക്ഷേപിച്ചുവെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. യുദ്ധത്തെ തുടര്‍ന്ന് പല രാജ്യങ്ങളും രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. വ്യോമപാതകള്‍ അടക്കുകയും ചെയ്തു. എണ്ണ വില കുതിയ്ക്കുമെന്നാണ് ആശങ്ക.

  • ഹോര്‍മുസില്‍ യുഎഇ എണ്ണ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
  • ബാങ്കോക്കില്‍ പബ്ബില്‍ തീപിടിത്തം; 27 പേര്‍ പൊള്ളലേറ്റു മരിച്ചു, 22 പേര്‍ക്ക് അതീവഗുരുതരം
  • ഹോര്‍മുസില്‍ ചരക്കുകപ്പല്‍ ആക്രമിച്ച് ഇറാന്‍; 140 കേന്ദ്രങ്ങളില്‍ തിരിച്ചടിച്ചു യുഎസ്
  • സംഘര്‍ഷം കടുക്കുന്നു: ഇറാനില്‍ വ്യാപക യുഎസ് വ്യോമാക്രമണം
  • ലോകകപ്പില്‍ നിന്ന് റൊണാള്‍ഡോയുടെ കണ്ണീര്‍ മടക്കം; സ്‌പെയിന്‍ അവസാന എട്ടില്‍
  • വെനസ്വേലയില്‍ ഇരട്ട ഭൂകമ്പങ്ങള്‍; മരണസംഖ്യ ലക്ഷം കടക്കുമെന്ന് ആശങ്ക
  • എല്ലാം എന്റെ പിഴ! എപ്സ്റ്റീന്‍ ബന്ധത്തിലെ അവിഹിത ബന്ധങ്ങളെക്കുറിച്ചു തുറന്നു സമ്മതിച്ചു ബില്‍ഗേറ്റ്‌സ്
  • ജോര്‍ജിയയില്‍ വിവാഹദിവസം മലയാളി വധൂവരന്‍മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു; വരനും പൈലറ്റും മരിച്ചു
  • ഉദ്ദേശിച്ചത് ഡോക്ടര്‍, ക്രിസ്തുവായി തെറ്റിദ്ധരിച്ചത്! എഐ ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്
  • സ്വയം യേശുവായി രോഗശാന്തി നല്‍കുന്ന ചിത്രം പങ്കുവെച്ച് ട്രംപ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions